Accident | മിനിലോറിയിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

● മാങ്ങാട്-കൂളിക്കുന്ന് റോഡിൽ താമസിക്കുന്ന മുഹമ്മദ് ആണ് മരിച്ചത്
● അപകടം സംഭവിച്ചത് പെരുമ്പള ബേനൂരിൽ
● വളം ചാക്കുകൾ ഇറക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു.
മാങ്ങാട്: (KasargodVartha) വളം ചാക്കുകൾ ഇറക്കുന്നതിനിടെ മിനിലോറിയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളി മരിച്ചു. മാങ്ങാട്-കൂളിക്കുന്ന് റോഡിൽ താമസിക്കുന്ന മുഹമ്മദ് (72) ആണ് ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പെരുമ്പള ബേനൂറിലായിരുന്നു അപകടം നടന്നത്.
മുഹമ്മദ് വളം ചാക്കുകൾ മിനിലോറിയുടെ മുകളിൽ നിന്ന് തല ചുമടായി താഴേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം തെറ്റി ഓവുചാലിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ ഉടൻതന്നെ മംഗ്ളൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മികച്ച കർഷകൻ കൂടിയായിരുന്നു മുഹമ്മദ്. ഭാര്യ നഫീസ. മക്കൾ: അബ്ദുർ റഹ്‌മാൻ, നൗശാദ്, ഫാത്വിമ, ജമീല, സമീറ, മുബീന, പരേതനായ അബ്ദുല്ല. മരുമക്കൾ: അബ്ദുല്ല മാങ്ങാട്, അശ്റഫ് പാറപ്പള്ളി, മജീദ് ചട്ടഞ്ചാൽ, സുഖറാബി ബേക്കൽ, സാബിറ പാക്യാര, താഹിറ നായ്മാർമൂല.
A 72-year-old worker, Muhammed, died after falling from a minilorry while unloading fertilizer sacks in Mangad. The accident occurred in Perumpala Benur.
#Accident #Tragedy #WorkerDeath #Mangad #Kerala #MinilorryAccident