Tragedy | അംഗനവാടിയിൽ തലകറങ്ങി വീണതിന് പിന്നാലെ ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി ഫാത്വിമത് സഹ്‌റയുടെ മരണം

● മധൂർ അറന്തോട്ടെ ഫാത്വിമത് സഹ്‌റയാണ് മരിച്ചത്
● ഉളിയത്തടുക്ക സ്വദേശി ബശീർ-അഫ്‌ന ദമ്പതികളുടെ മകളാണ്
● കുട്ടിയുടെ പിതാവ് പ്രവാസിയാണ്
ഉളിയത്തടുക്ക: (KasargodVartha) മധൂർ അറന്തോട്ടെ ബശീർ-അഫ്‌ന ദമ്പതികളുടെ നാലുവയസുള്ള മകൾ ഫാത്വിമത് സഹ്‌റയുടെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. അംഗനവാടിയിൽ വെച്ച് സഹ്‌റ തലകറങ്ങി വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ചെങ്കളയിലെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അറന്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഫാത്വിമത് സഹ്‌റയുടെ പിതാവ് ബശീർ പ്രവാസിയാണ്. ഒരു മാസം മുമ്പാണ് മകളുടെ കാതുകുത്ത് ചടങ്ങുകൾക്കായി അദ്ദേഹം നാട്ടിലെത്തിയത്. സന്തോഷകരമായ ഒത്തുചേരലിന് ശേഷം പെട്ടന്നുള്ള ദുഃഖവാർത്ത കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
A four-year-old girl, Fathimath Sahra, tragically passed away after collapsing at an Anganwadi in Uliyathadukka, Kasargod. Despite being rushed to a hospital, she could not be saved. The incident has cast a pall of gloom over the community.
#Tragedy #ChildhoodLoss #Anganwadi #Kasargod #Kerala #SadNews