city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | തീരാവേദനയായി വാമഞ്ചൂർ ദുരന്തം; അച്ഛനും മകനും അടക്കം 3 പേർ ദാരുണമായി മരണപ്പെട്ട കാർ അപകടത്തിന്റെ നടുക്കത്തിൽ നാട്

Accident victims in Manjeshwaram, where the car crashed, resulting in three deaths.
Photo: Arranged
● അപകടം നടന്നത് വാമഞ്ചൂർ ചെക് പോസ്റ്റിന് സമീപം ഉപ്പള പാലത്തിൽ.
● കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
● അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു.

മഞ്ചേശ്വരം: (KasargodVartha) വാമഞ്ചൂർ ചെക് പോസ്റ്റിന് സമീപം പാലത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ മരണമടഞ്ഞ ദാരുണമായ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും കരകയറാനാവാതെ നിൽക്കുകയാണ് നാട്. പൈവളികെ ബായിക്കട്ട മഞ്ചൽത്തടി ഹൗസിലെ ജനാർധന (62), മകൻ അരുൺ (28), ഹൊസങ്കടി മജിബയിലിലെ കൃഷ്ണ എന്ന കിഷൻ  കുമാർ (23) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മംഗ്ളുറു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Accident victims in Manjeshwaram, where the car crashed, resulting in three deaths.

തിങ്കളാഴ്ച രാത്രി 10 ഓടെയാണ് വാമഞ്ചൂരിൽ ദാരുണമായ അപകടം സംഭവിച്ചത്. ഉപ്പള ഭാഗത്തുനിന്ന് മംഗ്ളൂറിലേക്ക് പോകുകയായിരുന്ന കെഎൽ 14 വി 1742 നമ്പർ സ്വിഫ്റ്റ് ഡിസൈർ 
കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Accident victims in Manjeshwaram, where the car crashed, resulting in three deaths. 

കിഷൻ കുമാറാണ് വാഹനം ഓടിച്ചിരുന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പിൻസീറ്റിലായിരുന്നു രത്തന് ഉണ്ടായിരുന്നത്. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും താൽക്കാലിക ഡിവൈഡറുകളും ബാരികേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. 

Accident victims in Manjeshwaram, where the car crashed, resulting in three deaths.

അച്ഛനും മകനും ഉൾപ്പെടെ മൂന്ന് ജീവനുകൾ പൊലിഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി. അപകടത്തിൽ പരുക്കേറ്റ രത്തൻ്റെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Accident victims in Manjeshwaram, where the car crashed, resulting in three deaths.

ടി വനജയാണ് മരിച്ച ജനാർധന്റെ ഭാര്യ. മറ്റുമക്കൾ: കിരൺ, നിരീഷ. സഹോദരങ്ങൾ: കേശവ, പ്രകാശ്, ശാരദ, ശാംഭവി. പരേതനായ ഭൂപതി - കൃഷ്ണകുമാരി ദമ്പതികളുടെ മകനാണ് കിഷൻ കുമാർ. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കിഷൻ.

A tragic car accident near Vamanchur check post in Manjeshwaram resulted in the death of three people, including a father, son, and relative. One person sustained serious injuries. The accident occurred at 10:30 PM on Monday.

#ManjeshwaramAccident#CarAccident#RoadTragedy#KeralaNews#AccidentNews#Kasargod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia