Accident | ടെറസിൽ വസ്ത്രം ഉണക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ തട്ടി; കൗമാരക്കാരിക്ക് ദാരുണാന്ത്യം
● പെർള കുടുവ സ്വദേശിയായ ഇസ്മാഈലിൻ്റെ മകൾ ബി ആർ ഫാത്വിമയാണ് മരിച്ചത്.
● ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
● മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാതാവിനും വൈദ്യുതാഘാതമേറ്റു.
ബദിയടുക്ക: (KasargodVartha) വസ്ത്രം ഉണക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി വൈദ്യുതാഘാതമേറ്റ് കൗമാരക്കാരിക്ക് ദാരുണാന്ത്യം. പെർള കണ്ണാത്തിക്കാന സ്വദേശിയും ഇഡിയടുക്കയിൽ താമസക്കാരനുമായ ഇസ്മാഈലിൻ്റെ മകൾ ബി ആർ ഫാത്വിമ (17) യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. താമസസ്ഥലത്തെ ടെറസിൽ വസ്ത്രം ഉണക്കുന്നതിനിടെ അബദ്ധത്തിൽ അടുത്തുകൂടി പോകുന്ന കെഎസ്ഇബി ഹൈ ടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു.
മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാതാവ് ഹവ്വ ഉമ്മയ്ക്കും വൈദ്യുതാഘാതമേറ്റു. ഇവരെ ഉടൻ തന്നെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരങ്ങൾ: മുഹമ്മദ് ഇസ്‌ഹാഖ്, മുഹമ്മദ് ശാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീൽ. ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
#KeralaNews #Accident #Tragedy #SafetyFirst #ElectricShock #RIP