ട്രക്കും കാറും കൂട്ടിയിടിച്ച് യുവതിയും നാലുമാസം പ്രായമായ കുഞ്ഞും മരിച്ചു
Oct 17, 2016, 08:00 IST
കുന്താപൂര്‍: (www.kasargodvartha.com 17/10/2016) ട്രക്കും കാറും കൂട്ടിയിടിച്ച് യുവതിയും നാലു വയസുള്ള മകളും മരിച്ചു. ബൈന്ദൂര്‍ ഒറ്റിനെനെയിലാണ് അപകടം നടന്നത്. കുന്താപൂര്‍ ഹംഗളുരു കോടിയിലെ സയ്യിദ് അബൂബക്കറിന്റെ ഭാര്യ സാറ (25), നാലുമാസം പ്രായമായ കുഞ്ഞ് ഫാത്വിമ എന്നിവരാണ് മരിച്ചത്.
കല്യാണത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഹരിയാ രജിസ്‌ട്രേഷനിലുള്ള ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ സയ്യിദ് അബൂബക്കര്‍, റാസിയ (നാല്) എന്നിവരെ കുന്താപൂരിലെയും മണിപ്പാലിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ബൈന്ദൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബൈന്ദൂര്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kundapur, Car-Accident, Women, Hospital, Death, Marriage, Police, Family, Injury, Dead body, Tragic accident near Byndoor, mother & daughter die on spot, 3 injured.