Accident | കൊതുകുശല്യം ഒഴിവാക്കാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചു; ചകിരി കത്തിച്ച് പുകയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
● ചിറ്റാരിക്കാലിലാണ് സംഭവം.
● ചികിത്സയിലിരിക്കെയാണ് മരണം.
● കുമ്പ (80) ആണ് മരിച്ചത്.
ചിറ്റാരിക്കാൽ: (KasargodVartha) കൊതുകിന്റെ ശല്യം ഒഴിവാക്കാൻ ചകിരി കത്തിച്ച് പുകയിടാൻ ശ്രമിച്ച വീട്ടമ്മയുടെ ദാരുണമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചിറ്റാരിക്കാൽ കൊന്നക്കാട് അശോകച്ചാലിൽ കണ്ണന്റെ ഭാര്യ കുമ്പ (80) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
ഡിസംബർ 21ന് വൈകുന്നേരമാണ് കുമ്പയ്ക്ക് വീട്ടിലെ ഷെഡിൽ വെച്ച് അബദ്ധത്തിൽ പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയിരുന്നു മരണം.
ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ: കൃഷ്ണൻ, ഭാസ്കരൻ, മുരളി, ശ്യാമള, ദേവി, പരേതനായ ബാബു. മരുമക്കൾ: കൃഷ്ണൻ, ബാലകൃഷ്ണൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി. സഹോദരങ്ങൾ: ചിറ്റ, പരേതനായ കുഞ്ഞിക്കണ്ണൻ.
#MosquitoRepellent #FireAccident #KeralaNews #Tragedy #Chittarikkal #Accident