രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രതൈ! ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കില്‍ പിടിവീഴും, നടപടിയുമായി പോലീസ്, നഗരംചുറ്റാത്ത ബസുകള്‍ക്കും മുന്നറിയിപ്പ്
Oct 9, 2017, 12:49 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2017) രാത്രികാലങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പോലീസ് നടപടി ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ട്രാഫിക് എസ് ഐയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ രാത്രികാല പരിശോധന തുടങ്ങി. ഞായറാഴ്ച രാത്രി കറന്തക്കാട്ട് വാഹന പരിശോധന നടത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ എസ് ആര്‍ ടി സി - സ്വകാര്യ ബസുകളിലും, ലോറികളിലും, കാര്‍, ഓട്ടോറിക്ഷ, ബൈക്ക്, സ്‌കൂട്ടര്‍ എന്നിവയും പരിശോധന നടത്തുകയും പോലീസ് അറിയിപ്പുള്ള സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു.
നിയമപരമായി അനുവദിച്ചതിലും കൂടുതല്‍ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്ന വാഹനങ്ങള്‍ പിടികൂടാനും ഡിം ചെയ്യാതെ ഓടിക്കുന്ന വാഹനങ്ങള്‍ പിടികൂടി നടപടിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ കൂടുതല്‍ ബള്‍ബുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവെളിച്ചവും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെയുള്ള ഡ്രൈവിംഗും അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ ഓടിക്കുന്ന ബസുകള്‍ ഉള്‍പെടെയുള്ള വലിയ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ട്രാഫിക് എസ് ഐ പി.എ ശശികുമാര്‍, അഡീ. എസ് ഐ രാമകൃഷ്ണന്‍, എ എസ് ഐ രാമകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹൈദരലി, സുഭാഷ് എന്നിവരാണ് രാത്രികാല പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. രേഖകളില്ലാതെയും ട്രാഫിക് നിയമം ലംഘിച്ചും ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഇതേ പോലീസ് സ്‌ക്വാഡ് തിങ്കളാഴ്ച പകലും പരിശോധന തുടരുകയാണ്. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 25 ഓളം ബസ് കണ്ടക്ടര്‍മാരെ പോലീസ് താക്കീത് ചെയ്തു. 500 രൂപ മുതല്‍ 1000 രൂപ വരെ പിഴയീടാക്കി. ബാഡ്ജില്ലാത്ത രണ്ട് ബസുകളും ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് ബസുകളും പിടികൂടി പിഴ ഈടാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Police, Vehicles, Traffic violation; Police inspection tighten