Traffic | യാത്രക്കാർ ശ്രദ്ധിക്കുക! പാലക്കുന്ന് ക്ഷേത്രത്തിലെ ഭരണി മഹോത്സവം: കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ ഫെബ്രുവരി 27നും 28നും ഗതാഗത നിയന്ത്രണം

● കാസർകോട് നിന്ന് വരുന്ന വലിയ വാഹനങ്ങൾ എൻഎച്ച് 66 വഴി പോകണം.
● ചെറിയ വാഹനങ്ങൾ കളനാട് വഴി പോകണം.
● കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളും എൻഎച്ച് 66 വഴി പോകണം.
ഉദുമ: (KasargodVartha) പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 27 ന് വൈകുന്നേരം നാലു മണി മുതൽ 28 ന് രാവിലെ എട്ടു മണി വരെ കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ വാഹനങ്ങളും കാസർകോട് നിന്നും എൻഎച്ച് 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്. കാസർകോട് നിന്നും വരുന്ന ചെറുവാഹനങ്ങൾ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാൽ റോഡിൽ പ്രവേശിച്ച് എൻഎച്ച് 66 ൽ എത്തിച്ചേർന്നു അതുവഴി പോകേണ്ടതാണ്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെഎസ്ടിപി റോഡിൽ പ്രവേശിക്കാതെ എൻഎച്ച് 66 വഴി തന്നെ പോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള ചെറുവാഹനങ്ങൾ കെഎസ്ടിപി റോഡിൽ കൂടി മഡിയൻ ജങ്‌ഷനിൽ നിന്നും മാവുങ്കൽ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ വന്നു രാവണേശ്വരം മുക്കൂട്ട് വഴി കേന്ദ്ര സർവകലാശാലക്കു സമീപത്ത് കൂടി എൻ എച്ച് 66 ൽ പ്രവേശിക്കുകയോ ചെയ്തു കാസർകോട് ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് ബേക്കൽ പൊലീസ് ഹൗസ് ഓഫീസർ ഡോ. അപർണ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Traffic restrictions will be in place on the Kasaragod-Kanjangad KSRTC Road from 4 PM on February 27th to 8 AM on February 28th due to the Bharani festival at Palakkunnu Temple.
#TrafficAlert, #BharaniFestival, #PalakkunnuTemple, #Kasaragod, #Kanjangad, #TrafficRestrictions