Development | ദേശീയപാത നിർമ്മാണം: ചെറുവത്തൂരിൽ ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

● ചെറുവത്തൂർ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം.
● നീലേശ്വരം ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും.
● നീലേശ്വരം ഭാഗത്തേക്കുള്ള ബസുകൾ പടന്ന റോഡിലൂടെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
● ചെറുവത്തൂരിൽ നിന്ന് പഴയ ദേശീയപാത വഴി കൊവ്വൽ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
● പയ്യന്നൂർ ഭാഗത്ത് നിന്ന് നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിലവിൽ പോകുന്ന വഴിയിലൂടെത്തന്നെ പോകാം.
ചെറുവത്തൂർ: (KasargodVartha) ദേശീയപാത 66-ന്റെ വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ അടിപ്പാതയുടെയും സമീപ റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ഞായറാഴ്ച മുതൽ വാഹന ഗതാഗതത്തിൽ മാറ്റങ്ങൾ വരുന്നു. നീലേശ്വരം ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊവ്വൽ ജുമാ മസ്ജിദിന് സമീപത്ത് നിന്ന് പഴയ ദേശീയപാത വഴി ചെറുവത്തൂർ ടൗണിലെത്തി പടന്ന റോഡിൽ പ്രവേശിച്ച് അടിപ്പാതയ്ക്ക് സമീപത്ത് നിന്ന് ഇടത്തോട്ട് ചേർന്ന് പുതിയ ദേശീയപാതയിലൂടെ കടന്നുപോകണം.
നീലേശ്വരം ഭാഗത്തേക്കുള്ള ബസുകൾ പടന്ന റോഡിലൂടെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് വന്ന വഴിയിലൂടെ തിരിച്ചുപോയി പുതിയ ദേശീയപാതയിലൂടെ നീലേശ്വരം ഭാഗത്തേക്ക് പോകണം. ചെറുവത്തൂരിൽ നിന്ന് പഴയ ദേശീയപാത വഴി കൊവ്വൽ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. പയ്യന്നൂർ ഭാഗത്ത് നിന്ന് ദേശീയപാത വഴി നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിലവിൽ പോകുന്ന വഴിയിലൂടെത്തന്നെ പോകാം.
ചെറുവത്തൂർ അടിപ്പാതയുടെയും സമീപന റോഡിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ഈ മാറ്റങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Traffic will be regulated in Cheruvathur from Sunday due to the construction of the underpass as part of National Highway 66 development. Vehicles traveling between Nileshwaram and Payyannur will be diverted through alternative routes. The changes are to expedite the construction work, and the public is requested to cooperate.
#Cheruvathur #NationalHighway66 #TrafficDiversion #KeralaTraffic #RoadConstruction #Development