കാസര്‍കോട് ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ ഉടന്‍: മന്ത്രി തിരുവഞ്ചൂര്‍
Mar 26, 2013, 13:57 IST
കാസര്‍കോട്: കാസര്‍കോട് ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ടൗണിലെ ഗതാഗതക്കുരുക്കും ജനസാന്ദ്രതയും അപകടങ്ങളുടെ അനുപാതം കുറച്ചുകൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് നിലവിലുള്ള ട്രാഫിക് യൂണിറ്റ് ഒരു ട്രാഫിക് പോലീസ് സ്‌റ്റേഷനായി ഉയര്‍ത്തി 2012 ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ ഉത്തരവായെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെയാണെന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്ക് ആവശ്യമായ തസ്തികകള്‍ ഇന്‍സ്‌പെക്ടര്‍ (ട്രാഫിക്) - ഒന്ന്, സബ് ഇന്‍സ്‌പെക്ടര്‍ - മൂന്ന്, അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ - അഞ്ച്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ - 16, സിവില്‍ പോലീസ് ഓഫീസര്‍ - 30, വനിതാ പോലീസ് ഓഫീസര്‍ - 10, പോലീസ് ഡ്രൈവര്‍ - നാല്, പാര്‍ട് ടൈം സ്വീപ്പര്‍ - ഒന്ന് എന്നീ തസ്തികകള്‍ പുനര്‍വിന്യാസം വഴി കണ്ടെത്തേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
നിരന്തരം സംഘര്‍ഷങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉള്ള കാസര്‍കോട് ജില്ലയില്‍ ഇപ്പോഴത്തെ പോലീസ് സേനയുടെ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആവശ്യം നിലവിലിരിക്കെ പുനര്‍വിന്യാസം നടത്തി ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ തുടങ്ങണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Keywords: Minister Thiruvanchoor Radhakrishnan, police-station, kasaragod, Traffic-block, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.