city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic jams | സർവീസ് റോഡിലെ സ്ഥല പരിമിതിയിൽ ഗതാഗത തടസം പതിവാകുന്നു; യാത്രക്കാർക്ക് സമയനഷ്ടവും ദുരിതവും; ആംബുലൻസുകൾക്കും ഭീഷണി

traffic jams are common due to space constraints on service
Photo: Arranged

ഏറ്റവും പ്രയാസം ഉണ്ടാക്കുന്നത് രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുന്ന ആംബുലൻസുകളെയാണ്

കാസർകോട്: (KasargodVartha) ദേശീയപാത വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ, സർവീസ് റോഡിൽ വാഹനം കേടായാൽ പിന്നെ കുടുങ്ങിയത് തന്നെ. ആംബുലൻസ് ആയാൽ പോലും ഇത് തന്നെയാണ് അവസ്ഥ. ഇടുങ്ങിയ സർവീസ് റോഡിലെ പരിമിതികൾ യാത്രക്കാർ ചൂണ്ടിക്കാട്ടുമ്പോഴും അധികൃതർ കൈമലർത്തുന്നുവെന്നാണ് ആക്ഷേപം. സമയനഷ്ടവും, ദുരിതവും അനുഭവിക്കുന്നത് യാത്രക്കാരാണ്.

കാസർകോട് - മംഗ്ളുറു ദേശീയപാതയിൽ മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെ പികപ് വാൻ കേടായി സർവീസ് റോഡിൽ കുടുങ്ങിയതിനെ തുടർന്ന് അരമണിക്കൂറിലേറെയാണ് ഗതാഗതം തടസപ്പെട്ടത്. നാട്ടുകാർ  ഇടപെട്ട് പൊക്കി മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ കുമ്പള യുഎൽസിസി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് പികപ് വാനിനെ സർവീസ് റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

traffic jams are common due to space constraints on service

ഒരു ബസിന് മാത്രം കടന്നുപോകാനുള്ള സൗകര്യമാണ് സർവീസ് റോഡിൽ പലയിടങ്ങളിലും ഉള്ളത്. റോഡിന് കുറുകെയുള്ള വൻ മതിലുകൾ കാരണം വാഹനങ്ങളെ തിരിച്ചുവിടാനും സാധിക്കുന്നില്ല. വാഹനം കേടാവുന്നതും, സർവീസ് റോഡിൽ ഗതാഗതം തടസപ്പെടുന്നതും നിത്യസംഭവമാണ്. ഇതിൽ ഏറ്റവും പ്രയാസം ഉണ്ടാക്കുന്നത് രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുന്ന ആംബുലൻസുകളെയാണ്. ആംബുലൻസുകൾ ഗതാഗത സ്തംഭനത്തിൽ  കുടുങ്ങി രോഗികളുടെ ജീവന് തന്നെ ഭീഷണിയാവുന്നു.

വിഷയം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമേ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന സ്ഥിരം പല്ലവിയാണ് നിർമാണ കംപനി അധികൃതരുടേതെന്നാണ് ആക്ഷേപം.

Photo Caption: മൊഗ്രാലിൽ സർവീസ് റോഡിൽ കുടുങ്ങിയ പികപ് വാനും ഗതാഗത തടസവും

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia