city-gold-ad-for-blogger

ഉപ്പളയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു; ആംബുലന്‍സുകള്‍ പോലും തിരക്കില്‍ കുടുങ്ങുന്നു

ഉപ്പള: (www.kasargodvartha.com 14/04/2015) ഉപ്പള ടൗണില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ആംബുലന്‍സുകള്‍ക്ക് പോലും തിരക്കിനിടയിലൂടെ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. വാഹനങ്ങളുടെ പെരുപ്പവും അതോടൊപ്പം റോഡുകളുടെ വികസനമില്ലായ്മയുമാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.

തിങ്കളാഴ്ച രണ്ട് മണിക്കൂറുകള്‍ക്കിടെ മൂന്ന് ആംബുലന്‍സുകളാണ് ഏതാണ്ട് അര മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടന്നത്. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ പോലും വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡില്‍ രൂപപ്പെടുന്നത്. വലിയ അപകടം നടന്നാലുള്ള കാര്യം പറയാനുമില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പലപ്പോഴും പോലീസിന്റെ സേവനവും ലഭിക്കുന്നില്ല.

പല ഭാഗത്ത് നിന്നും വാഹനങ്ങള്‍ ഒരേ സമയത്ത് കടന്നുവരുന്നതാണ് ഉപ്പളയിലെ ഗതാഗത തടസത്തിന് മറ്റൊരു കാരണം. എത്രയും പെട്ടെന്ന് ദേശീയപാതയുടെ വികസനം നടത്തിയില്ലെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെട്ട് ജനം വലയുമെന്ന കാര്യം ഉറപ്പാണ്.

അതേ സമയം തന്നെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ്, മംഗളൂരു, തൊക്കോട് എന്നിവിടങ്ങളിലും സമാനമായ ഗതാഗതക്കുരുക്കുകള്‍ പതിവാണ്. ആംബുലന്‍സുകള്‍ക്ക് പുറമെ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ബുദ്ധിമ്മുട്ടുകയും കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിയാത്തത് മൂലം വിമാനം കിട്ടാതെ വിമാനം കിട്ടാത്ത സംഭവവുമുണ്ടായിട്ടുണ്ട്. ചെര്‍ക്കള മുതല്‍ മംഗളൂരു വരെ ഇപ്പോള്‍ റോഡു വഴിയുള്ള ഗതാഗതം ദുരിതപൂര്‍ണമായി മാറിയിരിക്കുകയാണ്.

Photo: Shrikanth Kasaragod

ഉപ്പളയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു; ആംബുലന്‍സുകള്‍ പോലും തിരക്കില്‍ കുടുങ്ങുന്നു

ഉപ്പളയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു; ആംബുലന്‍സുകള്‍ പോലും തിരക്കില്‍ കുടുങ്ങുന്നു

ഉപ്പളയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു; ആംബുലന്‍സുകള്‍ പോലും തിരക്കില്‍ കുടുങ്ങുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, Uppala, National highway, Road, Traffic-block, Ambulance, Traffic jam in National Highway.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia