city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 10/06/2017) കാസര്‍കോട് ട്രാഫിക് സര്‍ക്കിളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നല്‍കി.

ഗതാഗതക്കുരുക്കും ട്രാഫിക് തടസവും കാരണം കാസര്‍കോട് നഗരത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജനജീവിതം ദുസ്സഹമാണ്. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ സദാസമയം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ എപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണാം.

കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കി

കുണ്ടുംകുഴിയും കാരണം വാഹനങ്ങള്‍ക്ക് നീങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ദിവസവും വാഹനങ്ങള്‍ കൂട്ടിമുട്ടുന്ന സ്ഥിതിയുമുണ്ട്. വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് ട്രാഫിക് സര്‍ക്കിളും ദേശീയപാതയും ഗതാഗതയോഗ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം നാഷണല്‍ഹൈവേ ചീഫ് എഞ്ചിനീയര്‍ക്കും കണ്ണൂര്‍ നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Traffic Block, N.A.Nellikunnu, MLA, Vehicles, Accident, National Highway, Traffic jam in Kasaragod; NA Nellikkunnu MLA memorandum submitted to minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia