ബദിയടുക്ക വിദ്യാഗിരിയില്‍ മരം പൊട്ടി റോഡില്‍ വീണു
Aug 9, 2015, 11:51 IST
ബദിയടുക്ക: (www.kasargodvartha.com 09/08/2015) ബദിയടുക്ക വിദ്യാഗിരിയില്‍ മരം പൊട്ടി റോഡില്‍ വീണതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അപകടഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. മരം വീഴുന്ന സമയത്ത് റോഡില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ദുരന്തം വഴിമാറിപ്പോയത്. ജില്ലയിലെ പല ഭാഗങ്ങളിലും ദേശീയസംസ്ഥാനപാതകള്‍ക്കരികില്‍ ഏത് സമയത്തും കടപുഴകി വീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങളുണ്ട്. ഇവയൊന്നും മുറിച്ചുനീക്കാനാവശ്യമായ നടപടിയുണ്ടാകുന്നില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Badiyadukka, kasaragod, Kerala, Road, Badiyadukka, Traffic interrupted after falling tree.
Advertisement: