ഗണേശോത്സവ ഘോഷയാത്ര: കാസര്‍കോട് നഗരത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണിവരെ വാഹന ഗാതാഗത നിയന്ത്രണം
Sep 9, 2016, 12:13 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2016) ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനാല്‍ കാസര്‍കോട് നഗരത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയതായി കാസര്‍കോട് ട്രാഫിക് സി ഐയുടെ ചുമതല വഹിക്കുന്ന കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം അറിയിച്ചു.
ദേശീയ പാതയില്‍ വലിയ വാഹനങ്ങള്‍ മഞ്ചേശ്വരത്തും ചട്ടഞ്ചാലിലും നിര്‍ത്തിയിടണം. മംഗളൂരു ഭാഗത്തുനിന്നും വരുന്ന മറ്റുവാഹനങ്ങള്‍ ചൗക്കിവഴി ഒളിയത്തടുക്ക വിദ്യാനഗര്‍ റോഡിലൂടെ ദേശീയ പാതയിലേക്ക് കടന്നുപോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വിദ്യാനഗറില്‍നിന്നും ഉളിയത്തടുക്ക ചൗക്കി റോഡിലേക്ക് കടന്നുപോകണം.
ചന്ദ്രഗിരി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ ബേക്കലിലോ സൗകര്യപ്രദമായ മറ്റുസ്ഥലത്തോ നിര്‍ത്തിയിടുമെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Traffic-block, Traffic diversion on Friday between 6 and 12, Police, Ganeshothsavam