city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദിഗ് വിജയ ഘോഷയാത്ര; കാഞ്ഞങ്ങാട്ട് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ഗതാഗതനിയന്ത്രണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/10/2016) ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവായ കാശി മഠാധിപതി ശ്രീമദ് സംയമീന്ദ്ര തീര്‍ത്ഥമ സ്വാമിജിയുടെ വ്രതാനുഷ്ടാനത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ഞായറാഴ്ച കാഞ്ഞങ്ങാട് നഗരത്തില്‍ 'ദിഗ് വിജയ ഘോഷയാത്ര' നടക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രണം ഏര്‍പെടുത്തിയതായി ഹൊസ്ദുര്‍ഗ് സി.ഐ അറിയിച്ചു.

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കോട്ടച്ചേരി സര്‍ക്കിള്‍ വരെയാണ് ഘോഷയാത്ര. ഇതുകാരണം ഞായറാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുന്നത്. നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും നഗരത്തിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ യാത്ര തുടരുകയും മാവുങ്കാല്‍ വഴി ടൗണിലേക്കും മൂലക്കണ്ടം വെള്ളിക്കോത്ത് വഴി ചന്ദ്രഗിരി റോഡിലും ചേരേണ്ടതാണ്.

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് ഭാഗം പോകേണ്ടവര്‍ പടന്നക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ കയറാതെ കരുവളം, ഒഴിഞ്ഞവളപ്പ്, കല്ലൂരാവി വഴിയും യാത്ര ചെയ്യേണ്ടതാണ്. വടക്ക് ചന്ദ്രഗിരി റോഡിലൂടെ തെക്കോട്ട് പോകേണ്ടവര്‍ മടിയന്‍ ജംഗ്ഷനില്‍ നിന്നും കിഴക്ക് വെള്ളിക്കോത്ത് വഴി മൂലക്കണ്ടം നാഷണല്‍ ഹൈവേയിലും ടൗണിന് പടിഞ്ഞാറ് പോകേണ്ടവര്‍ അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റ് വഴിയും പോകേണ്ടതാണെന്നും പോലീസ് അറിയിച്ചു.
ദിഗ് വിജയ ഘോഷയാത്ര; കാഞ്ഞങ്ങാട്ട് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ഗതാഗതനിയന്ത്രണം

Keywords:  Kasaragod, Kerala, Kanhangad, Traffic-block, Police, Route, Railway gate, Road, Mavungal, Hosdurg CI, Traffic diversion for Dig vijaya Procession.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia