തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം
Aug 14, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2016) ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന യുവസാഗരത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പെടുത്തിയതായി കാസര്‍കോട് ട്രാഫിക് എസ് ഐ അറിയിച്ചു. മംഗളൂരു ഭാഗത്തുനിന്ന് ദേശീയപാത വഴി വരുന്ന വലിയ വാഹനങ്ങള്‍ മഞ്ചേശ്വരം ഭാഗത്ത് നിര്‍ത്തിയിടണം. യുവസാഗരം സമാപിക്കുന്നതുവരെ നിയന്ത്രണം തുടരും.
ചെറിയ വാഹനങ്ങള്‍ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗര്‍ വഴി ദേശീയപാത വഴി പോകണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ദേശീയപാത വഴി വരുന്ന വലിയ വാഹനങ്ങള്‍ ചാലിങ്കാല്‍ ഭാഗത്ത് നിര്‍ത്തിയിടണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചന്ദ്രഗിരി പാലം വഴി പോകണം. ചെര്‍ക്കള ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, ചൗക്കി വഴി പോകണം.
ചെര്‍ക്കള ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വിദ്യാനഗര്‍, പാറക്കട്ട, എസ് പി ഓഫീസിന് മുന്‍വശം റോഡ്, രാംദാസ് നഗര്‍, കറന്തക്കാട് വഴി വരികയും തിരിച്ച് കറന്തക്കാട്, ഉളിയത്തടുക്ക, വിദ്യാനഗര്‍ വഴി പോവുകയും ചെയ്യണം.
Keywords : DYFI, Programme, Kasaragod, Traffic-block, Yuvasagaram.