നഗരത്തില്‍ എസ്.പിയുടെ നേതൃത്വത്തില്‍ വീണ്ടും മിന്നല്‍ പരിശോധന; 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
Mar 25, 2015, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2015) കാസര്‍കോട് നഗരത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വീണ്ടും വാഹന പരിശോധന. നിയമം ലംഘിച്ചോടിയ 70 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ആര്‍.ടി.ഒ, ട്രാഫിക് പോലീസ്, കാസര്‍കോട് ടൗണ്‍ - വിദ്യാനഗര്‍ പോലീസ് സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്.
600 വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ നിയമലംഘനം കണ്ടെത്തിയ 70 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പും ഇതേ രീതിയില്‍ സംയുക്ത വാഹന പരിശോധന നടത്തിയിരുന്നു. അന്ന് 160 വാഹനങ്ങളാണ് പിടികൂടിയത്.
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിവരുന്നതെന്ന് ടൗണ്‍ സി.ഐ പി.കെ സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പരിശോധന ഇനിയും തുടരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Keywords : Kasaragod, Kerala, Police, Bike, SP, Kasargod SP Dr. A. Sreenivas, Vehicle Inspection, Traffic campaign: 70 vehicles in Police custody