ലോറിയിടിച്ച് റെയില്‍വേ ഗെയിറ്റ് തകര്‍ന്നു; ദേശീയപാതയില്‍ ഗതാഗതം താറുമാറായി, വാഹനങ്ങളുടെ നീണ്ട നിര
Nov 10, 2018, 23:31 IST
നീലേശ്വരം: (www.kasargodvartha.com 10.11.2018) പള്ളിക്കര റെയില്‍വേ ഗെയിറ്റില്‍ ലോറിയിടിച്ച് ഗെയിറ്റ് പൂര്‍ണ്ണമായി തകര്‍ന്നതോടെ ദേശീയ പാതയില്‍ ഒരു മണിക്കൂറേളം ഗതാഗതം താറുമാറായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് മുംബൈയില്‍ നിന്ന് പട്ടാമ്പിയിലേക്ക് ഈന്തപ്പഴം കയറ്റി പോവുകയായിരുന്ന ലോറിയാണ് റെയില്‍വേ ഗെയിറ്റിലിടിച്ചത്.
വെസ്റ്റ് കോസ്റ്റ് എക്സപ്രസ് ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി ഗെയിറ്റ് അടച്ചിട്ടിരുന്നത്. ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയത്. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് വാഹനഗതാതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. റെയില്‍വേ ആക്ട് 160 പ്രകാരം കാസര്‍കോട് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോര്‍സ് ലോറി ഡ്രൈവര്‍ മേട്ടുപാളയം സ്വദേശി ഇമ്മാനുവേലി (58) നെ അറസ്റ്റ് ചെയ്തു. വൈകീട്ട് ആറുമണിയോടെ തകര്‍ന്ന ഗെയറ്റ് ശരിയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Railway-gate, Lorry, Traffic block in National Highway