city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പാതയില്‍ വഴിമുടക്കി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്; സഹികെട്ട് യാത്രക്കാര്‍

ശരീഫ് കൊടിയമ്മ

മഞ്ചേശ്വരം: (www.kasargodvartha.com 07/08/2015) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ഗതാഗത കുരുക്ക് നിത്യ സംഭവമാകുന്നു. ഇതുമൂലം ഇതുവഴി യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പെടെയുള്ളവര്‍ വലയുകയാണ്. സ്ഥിരമായി ഉണ്ടാവുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രക്ഷോഭം നടത്തിയെങ്കിലും അതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ചെക്ക് പോസ്റ്റില്‍ ചരക്കു വണ്ടികള്‍ അശാസ്ത്രീയമായി നിര്‍ത്തിയിടുന്നതാണ് പലപ്പോഴും മഞ്ചേശ്വരത്ത് ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നത്. റോഡിന്റെ വശങ്ങളില്‍ വലിയ ചരക്കു വണ്ടികള്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനുള്ള സൗകര്യം ഇല്ലാതാവുന്നു. ഇതോടെ രണ്ടുവരി പാത ഒറ്റവരിയായി ചുരുങ്ങുകയാണ് ചെയ്യുന്നത്.

ഇടയില്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് ക്ലിയറന്‍സ് വാങ്ങി റോഡിലേക്ക് വാഹനങ്ങളെടുക്കുമ്പോഴും അതുവഴിയുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടേണ്ടിയും വരുന്നു. ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ദേശീയ പാതയിലുണ്ടാകുന്നത് ശരിക്കും ഗതാഗത സ്തംഭനം തന്നെ. മണിക്കൂറുകള്‍ കഴിഞ്ഞ് ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ തന്നെ പിന്നെയെത്തുന്നത് പാതാളക്കുഴികള്‍ നിറഞ്ഞ ഉപ്പള, കുമ്പള റോഡിലേക്കാണ്.

ഉപ്പള മുതല്‍ കുമ്പള വരെയുള്ള ദേശീയ പാതയുടെ അവസ്ഥ കണ്ടാല്‍ ആരും ഒന്നത്ഭുതപ്പെടും. കുണ്ടുംകുഴിയും നിറഞ്ഞ ദേശീയ പാതയില്‍ ഇപ്പോള്‍ അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികള്‍ മാത്രമുള്ള കാസര്‍കോട്ടുകാര്‍ ഒരു ചെറിയ അസുഖം വന്നാല്‍ പോലും മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയാണ്.

അത്യാഹിത രോഗികളെ വഹിച്ചുവരുന്ന ആംബുലന്‍സുകളും, മംഗളൂരുവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുമടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തു വന്നിട്ടുണ്ടെങ്കിലും അധികൃതര്‍ക്ക് മാത്രം ഒരനക്കവുമില്ല.

ദേശീയ പാതയില്‍ വഴിമുടക്കി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്; സഹികെട്ട് യാത്രക്കാര്‍

ദേശീയ പാതയില്‍ വഴിമുടക്കി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്; സഹികെട്ട് യാത്രക്കാര്‍
ദേശീയ പാതയില്‍ വഴിമുടക്കി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്; സഹികെട്ട് യാത്രക്കാര്‍


Keywords : Manjeshwaram, Check-post, Kasaragod, Kerala, Vehicle, Bus, Traffic-block, Complaint. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia