city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം കുത്തഴിഞ്ഞു; പൊറുതി മുട്ടി ജനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 22.07.2014) പെരുന്നാള്‍ തിരക്ക് സജീവമായതോടെ കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം കുത്തഴിഞ്ഞു. ഇതു മൂലം നഗരത്തിലെത്തുന്നവരും നിയമാനുസൃതം വാഹനമോടിക്കുന്നവരും പൊറുതി മുട്ടി. നിലവിലുണ്ടായിരുന്ന ട്രാഫിക് സംവിധാനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ചിലര്‍ വാഹനമോടിക്കുന്നത്. ചില സ്വകാര്യ ബസുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

പഴയ ബസ് സ്റ്റാന്‍ഡ്, ഒന്നും രണ്ടും ക്രോസ് റോഡുകള്‍, എം.ജി റോഡ്, ജനറല്‍ ആശുപത്രിയ്ക്കും പോസ്റ്റ് ഓഫീസിനും മുന്‍വശം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍, കെ.പി.ആര്‍ റാവു റോഡ്, ഐ.സി. ഭണ്ഡാരി റോഡ്, നായക്‌സ് റോഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനമോടിക്കാനും നടന്ന് പോകാനും ഏറെ അഭ്യാസം കാട്ടേണ്ടി വരുന്നു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തും ക്രോസ് റോഡിലുമാണ് യാത്ര ഏറെ കഠിനമായിരിക്കുന്നത്.

റോഡരികില്‍ വഴിവാണിഭവും വാഹനങ്ങളുടെ പാര്‍ക്കിംഗും കൂടിയായപ്പോള്‍ അവശേഷിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ വേണം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കടന്ന് പോകാന്‍. പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്ത്രീകളും കൂട്ടികളും അടക്കമുള്ളവര്‍ റോഡിലൂടെ നടന്ന് പോകാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. തിരക്ക് മുതലെടുക്കാന്‍ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരും കൂടി വന്നതോടെ നഗരയാത്ര നരകയാത്രയായി മാറിയിരിക്കുകയാണ്.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ടാക്‌സി സ്റ്റാന്‍ഡിന് പിറകിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനെത്തുന്നത് ദിശ തെറ്റിച്ചാണ്. ക്രോസ് റോഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് ഒന്നുകൂടി രൂക്ഷമാകുന്നു. വാഹനപാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്തു പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു വഴിയാത്ര തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് വരുന്ന ചില സ്വകാര്യ ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിനടുത്ത് വെച്ച് തന്നെ മടങ്ങുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ച ട്രാഫിക് സംവിധാനത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താത്തതും വാഹനങ്ങള്‍ പെരുകിയതിന് ആനുപാതികമായി റോഡ് വികസിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിന് പുറമെ ഇരു ചക്രവാഹനങ്ങളുടേയും ഓട്ടോ റിക്ഷകളുടേയും ലക്കും ലഗാനുമില്ലാത്ത ഓട്ടവും ട്രാഫിക് നിയന്ത്രണത്തിന് ആവശ്യമായ പോലീസുകാര്‍ ഇല്ലാത്തതും പ്രശ്‌നം വഷളാക്കുന്നു. ജനറല്‍ ആശുപത്രി പരിസരത്തും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തും മേല്‍പാലം പണിയണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതു വരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. മേല്‍പാലം വരികയാണെങ്കില്‍ ഒരു പരിധി വരെ കാല്‍നടയാത്രക്കാരുടെ ദുരിതത്തിന് അറുതിയാകുമായിരുന്നു. ഫുട്പാത്തിലെ സ്ലാബുകള്‍ പലയിടത്തും തകര്‍ന്നു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് റോഡിലൂടെ നടക്കേണ്ടി വരുന്നതും ഗതാഗത തടസത്തിന് വഴിവെക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia