city-gold-ad-for-blogger

ബിവറേജ് മദ്യശാലയ്ക്ക് സമീപം ഗതാഗതകുരുക്ക്; പോലീസില്‍ പരാതി നല്‍കി

ബിവറേജ് മദ്യശാലയ്ക്ക് സമീപം ഗതാഗതകുരുക്ക്; പോലീസില്‍ പരാതി നല്‍കി
 വെളളരിക്കുണ്ട്: വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് മദ്യശാലയുടെ എതിര്‍വശത്തെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. സിപിഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ബിവറേജ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പനശാലയുടെ എതിര്‍വശത്ത് വാഹനങ്ങള്‍ കൂടുതലായി പാര്‍ക്ക് ചെയ്യുന്നതുമൂലം ഇതുവഴിയുള്ള വാഹന ഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമാവുകയാണ്.
ഈ സാഹചര്യത്തില്‍ പോലീസ് ഇടപെട്ട് ബിവറേജ് മദ്യശാലയുടെ സമീപ സ്ഥലങ്ങളിലും എതിര്‍വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ സമീപത്തുളള പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സണ്ണിമങ്കയം വെള്ളരിക്കുണ്ട് എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം ബ്രാഞ്ച് കമ്മിറ്റിയോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. പിആര്‍ സുമേഷ് അധ്യക്ഷതവഹിച്ചു. അബ്ദുല്‍ ബഷീര്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സണ്ണിമങ്കയം സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Vellarikund, Beverage, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia