ബിവറേജ് മദ്യശാലയിലേക്കെത്തുന്ന വാഹനങ്ങളും മദ്യപാനികളുടെ ഒഴുക്കും; കോടതി റോഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പെരുകുന്നു
Mar 17, 2018, 13:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2018) ബിവറേജ് മദ്യശാലയിലേക്ക് വരുന്ന വാഹനങ്ങളും മദ്യപിക്കാനെത്തുന്നവരുടെ തിരക്കും കോടതി റോഡില്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ഇതിനുപുറമെ കോടതിയുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്. വേര്‍ഹൗസ് ഗോഡൗണിലാണ് ബിവറേജ് ഔട്ട്ലൈറ്റിന്റെ പ്രവര്‍ത്തനമെങ്കിലും സമീപത്ത് നാല് കോടതികള്‍ ഉള്ളതിനാല്‍ ഔട്ട്ലൈറ്റിലേക്ക് ഒഴുകിയെത്തുന്ന മദ്യപാനികള്‍ വലിയ സാമൂഹ്യപ്രശ്നമായി മാറുകയാണ്.
ബിവറേജ് മദ്യശാലയിലേക്ക് നടന്നുപോകുന്നവരെക്കാള്‍ ഓട്ടോറിക്ഷകള്‍ വാടകക്ക് വിളിച്ച് എത്തുന്നവരാണ് ഏറെയും. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഭൂരിഭാഗം പേരും മദ്യം വാങ്ങാനെത്തുന്നവര്‍. ഇവര്‍ വരുന്ന ഓട്ടോറിക്ഷകളും മറ്റും നിര്‍ത്തിയിടുന്നത് കോടതികള്‍ക്കും വേര്‍ഹൗസ് ഗോഡൗണിനും സമീപത്തായാണ്. റോഡുകള്‍ രണ്ടുവശങ്ങളിലും നിരനിരയായി നിര്‍ത്തിയിടുന്നത് മൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
കോടതികള്‍ക്കുപുറമെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ഭാഗത്തായതിനാല്‍ ദിവസവും ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ഇതിന് പുറമെയാണ് ബിവറേജ് മദ്യശാലയിലേക്കുള്ള വാഹനങ്ങളും എത്തുന്നത്. മദ്യപാനികളുടെ പരാക്രമങ്ങള്‍ കോടതികളിലും മറ്റും എത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Court, Traffic-block,Traffic block in Court Road.
< !- START disable copy paste -->