ബേവിഞ്ചയില്‍ മരം റോഡിലേക്ക് വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി
Jun 18, 2013, 11:24 IST
ബേവിഞ്ച: ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബേവിഞ്ചയില്‍ തെക്കില്‍ പാലത്തിനടുത്തായാണ് തിങ്കളാഴ്ച രാത്രി 7.30 മണിയോടെ മരം വീണത്. ഇതേ തുടര്‍ന്ന് റോഡിന് ഇരുവശത്തുമുള്ള വാഹനങ്ങള്‍ യാത്ര തുടരാനാകാതെ റോഡില്‍ നിര്‍ത്തിയിട്ടു. ചില വാഹനങ്ങള്‍ ചന്ദ്രഗിരി പാലം വഴിയാണ് കടന്നുപോയത്. കാസര്‍കോടു നിന്ന് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴയിലും കാറ്റിലും കാസര്‍കോട് ജില്ലയിലെ പലഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. പരക്കെ കാര്‍ഷിക വിളകള്‍നശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുഴകളിലും തോടുകള്‌ലും ജലനിരപ്പ് ഉയര്‍ന്നു. കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ ക്ഷോഭവും അനുഭവപ്പെടുകയാണ്.
കാവുഗോളി കടപ്പുറത്ത് ഒരു കിലോ മീറ്ററോളം റോഡ് കടലെടുത്തു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ് മലയോര മേഖലയില്‍ റബ്ബര്‍, നേന്ത്ര വാഴ കൃഷിക്ക് വ്യാപക നാശമുണ്ടായി. ജില്ലയില്‍ 21 വീടുകള്‍ മഴയില്‍ തകര്‍ന്നതായാണ് തിങ്കളഴ്ച വരെയുള്ള കണക്ക്. പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
![]() |
File Photo |

Keywords: Bevinja, Road, Vehicle, Fire force, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.