city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡപകടങ്ങള്‍ അശ്രദ്ധ മൂലം: ആര്‍ ടി ഒ, പി എച്ച് സാദിഖ് അലി

മേല്‍പറമ്പ: (www.kasargodvartha.com 02.03.2016) അശ്രദ്ധയോടുള്ള വാഹനം ഓടിക്കലാണ് കൂടുതല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി എച്ച് സാദിഖ് അലി. മൊബൈല്‍ ഫോണ്‍, മദ്യം എന്നിവ വാഹനം ഓടിക്കുന്നവര്‍ ഉപയോഗിക്കുന്നതും കാല്‍നടയാത്രക്കാരെ പരിഗണിക്കാതെയുള്ള വാഹനമോടിക്കലും അപകടത്തിനും തുടര്‍ന്ന് മരണത്തിനും ഇടയാക്കുന്നു. അശ്രദ്ധയോടെ വാഹനമോടിക്കുന്നയാള്‍ ദൈവം തന്ന വരദാനമായ ജീവിതത്തെയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത്. വാഹനാപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ സന്നദ്ധത കാട്ടുമ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്ന ജീവിതം തിരിച്ച് പിടിക്കാന്‍ പറ്റുമെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മേല്‍പറമ്പ് നയാബസാറില്‍ ചന്ദ്രഗിരി ക്ലബ്ബും എഫ് ആര്‍ ഡ്രൈവിംഗ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ ക്ലാസെടുത്തു. ഇടുവുങ്കാലില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെ ആശുപത്രിയില്‍ എത്തിച്ച ഫസല്‍ റഹ്മാന്‍ കുന്നരിയ്യത്തിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. ശംസുദ്ദീന്‍, റഫീഖ് മണിയങ്കാനം, റാഫി മാക്കോട്, മുഹമ്മദ് കോളിയടുക്കം, ഫസല്‍ കടാങ്കോട്, ബദറുദ്ദീന്‍ കറന്തക്കാട്, റഫീഖ്, അഫ്‌സല്‍, നാസര്‍ ഡീഗോ, ബദറുദ്ദീന്‍ സി ബി, ഫസല്‍ എ എച്ച് എന്നിവര്‍ സംസാരിച്ചു.

മുബശിറ - മുന്‍സിറ സഹോദരിമാര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി അശോകന്‍ പി കെ സ്വാഗതവും നിയാസ് എം എ നന്ദിയും പറഞ്ഞു.
റോഡപകടങ്ങള്‍ അശ്രദ്ധ മൂലം: ആര്‍ ടി ഒ, പി എച്ച് സാദിഖ് അലി

Keywords: Road, RTO, Melparamba, kasaragod, Mobile Phone, Awareness, Club, Chandragiri club Melparamba.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia