ജില്ലാ സ്‌കൂള്‍ കലോത്സവം; കാസര്‍കോട്ട് വ്യാപാരികളുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ നടത്തി
Jan 3, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2016) കാസര്‍കോട് ജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഭക്ഷണക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് വ്യാപാരികളുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്ദീന്‍, ജില്ലാ സെക്രട്ടറി നാഗേഷ് ഷെട്ടി, മുഹമ്മദ് വെല്‍ക്കം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ സുനില്‍ കുമാര്‍ സ്വാഗതവും രവീന്ദ്രന്‍ കെ വി നന്ദിയും പറഞ്ഞു. റാഷിദ് പൂരണം, അബ്ബാസ് മലബാര്‍, പ്രദീപ് ചന്ദ്രന്‍ എ.ജെ , കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, സീതാറാം മാസ്റ്റര്‍, എം.കെ.സി നായര്‍, സന്തോഷ് കുമാര്‍, ടി.കെ.ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹെഡ്മിസ്ട്രസ് അനിതാ ഭായി എം.ബി, പി ആര്‍ ഉഷാ കുമാരി, റിനി തോമസ്, വല്‍സലകുമാരി, സിജി മാത്യൂ, വഹീദ, ഗണേശന്‍, അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ സംബന്ധിച്ചു.
Keywords: Food, Committee, Kasaragod, Trade-union, Inauguration.