city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വ്യാപാരി റിമാന്‍ഡില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വ്യാപാരി റിമാന്‍ഡില്‍
Muhammed Ali
കാസര്‍കോട്: സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥിനികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ വ്യാപാരിയെ കോടതി റിമാന്‍ഡ് ചെയ്തു. നായന്മാര്‍മൂല ആലംപാടി റോഡില്‍ പലചരക്കുകട നടത്തുന്ന മുഹമ്മദലി (55) യെയാണ് കാസര്‍കോട് സി.ജെ.എം. കോടതി റിമാന്‍ഡ് ചെയ്തത്.

ഒമ്പതും പത്തും വയസ് പ്രായമുള്ള നിരവധി കുട്ടികളെ മധുരപലഹാരവും മിഠായിയും നല്‍കി പ്രലോഭിപ്പിച്ച് കടയ്ക്കുള്ളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തക രത്‌നമാലയുടെ പരാതിയിലാണ് കേസെടുത്തത്. നാട്ടുകാരാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവമറിഞ്ഞ് പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരമറിയിച്ചത്.

കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തു വന്നത്. 2012ല്‍ നിലവില്‍വന്ന ലൈംഗികാതിക്രമസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ നിയമപ്രകാരം വിദ്യാനഗര്‍ സ്‌റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിയമത്തില്‍ അനുശാസിക്കുന്നത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയത്.

Keywords:  Rape, Students, Merchant, Remand, Court Order, Police, Child Line, Case, Accuse, Kasaragod, Vidya Nagar, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia