city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പണിമുടക്ക്: സമസ്ത മേഖലകളും സമരത്തില്‍ അണിനിരക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

കാസര്‍കോട്: (www.kasargodvartha.com 31/08/2016) കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ഒന്നിച്ച് രൂപം നല്‍കിയ 12 ഇന അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ രണ്ടിന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയില്‍ വന്‍വിജയമാക്കാന്‍ മുഴുവന്‍ തൊഴിലാളികളും ബഹുജനങ്ങളും സഹകരിക്കണമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വിലക്കയറ്റം തടയുക, മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക, തൊഴിലും കൂലിയും സംരക്ഷിക്കുക, കരാര്‍വത്കരണം അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്കിന് വിപുലമായ പ്രചരണമാണ് ജില്ലയില്‍ നടത്തിയത്. ജില്ലാ, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍, സംയുക്ത ജനറല്‍ ബോഡികള്‍, ചുമരെഴുത്ത്, ബോര്‍ഡ്, പോസ്റ്റര്‍ പ്രചരണം, ജില്ലാവാഹന പ്രചരണ ജാഥ തുടങ്ങിയ പരിപാടികളില്‍ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്. ജില്ലയിലെ കര്‍ഷകകര്‍ഷകതൊഴിലാളി സംഘടനകളും, യുവാക്കളും, വിദ്യാര്‍ത്ഥികളും പണിമുടക്കില്‍ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

31ന് ജില്ലയിലുടനീളം പഞ്ചായത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും, സെപ്തംബര്‍ ഒന്നിന് വിളംബരജാഥകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികള്‍ മുഴുവന്‍ പഞ്ചായത്തുകളിലും രാവിലെ പ്രകടനം നടത്തും. അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയില്‍ കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടച്ചേരി, ഒടയംചാല്‍, ഭീമനടി, കുണ്ടംകുഴി, ബദിയഡുക്ക, ചെര്‍ക്കള, ബോവിക്കാനം, പാലക്കുന്ന്, കാസര്‍കോട്, കുമ്പള, ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികള്‍ ധര്‍ണ സമരം നടത്തും. വിവിധ ബഹുജനസംഘടനാ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.

എ ഐ ടി യു സി, ഐ എന്‍ ടി യു സി, സി ഐ ടി യു, എസ് ടി യു, യു ടി യു സി, ഐ എന്‍ എല്‍ സി, ടി ടി യു സി, എച്ച് എം എസ്, എന്‍ എല്‍ യു എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ സംബന്ധിച്ചു.


ദേശീയ പണിമുടക്ക്: സമസ്ത മേഖലകളും സമരത്തില്‍ അണിനിരക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

Keywords: Kasaragod, Strike, Employ, Panchayath, District, Union, Vehicle, Agriculture, Poster, Board.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia