വിജയ വിളംബരമായി കലക്ടറേറ്റ് ധര്‍ണ; ദേശീയ പണിമുടക്കിന് തൊഴിലാളികള്‍ ഒറ്റക്കെട്ടായി
Aug 9, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2016) കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ- സാമ്പത്തിക നയത്തിനെതിരെ സെപ്തംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്ത്. പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പൊതുമേഖല സംരക്ഷിക്കുക തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് പണിമുടക്കുന്നത്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, എച്ച് എം എസ്, യു ടി യു സി, ജെ ടി യു സി, എന്‍ എല്‍ യു, ഐ എന്‍ എല്‍ സി എന്നീ യൂണിയനുകള്‍ ചേര്‍ന്നതാണ് സംയുക്ത സമരസമിതി.
വിദ്യാനഗര്‍ ബി സി റോഡ് ജങ്ഷനില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ വര്‍ഗ- ബഹുജന സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും പ്രവര്‍ത്തകരും അണിനിരന്നു. ഐ എന്‍ ടി യു സി ജില്ലാസെക്രട്ടറി കെ എം ശ്രീധരന്‍ അധ്യക്ഷനായി. എ കെ നാരായണന്‍, കെ ബാലകൃഷ്ണന്‍, ടി കെ രാജന്‍, പി അപ്പുക്കുട്ടന്‍, വി വി പ്രസന്നകുമാരി, കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, സഞ്ജീവഷെട്ടി, പി ജി ദേവ്, കെ എന്‍ ശശി, കരിവെള്ളൂര്‍ വിജയന്‍, എം നാരായണന്‍, സുരേഷ് പുതിയേടത്ത്, സി എം എ ജലീല്‍, സലീം, എ പവിത്രന്‍, കെ പ്രഭാകരന്‍, പി എസ് അജയകുമാര്‍, ജയരാജ്, പി ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ സ്വാഗതം പറഞ്ഞു.
Keywords : Kasaragod, Strike, Collectorate, Inauguration, Dharna.