city-gold-ad-for-blogger

ട്രോമാകെയര്‍ ട്രാക്ക് കാര്‍ണിവെല്‍ 18 ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 15/12/2016) മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ പൊതു ജന സഹകരണത്തോടെ ആരംഭിച്ച ട്രോമാകെയര്‍ ട്രാക്കിന് കെട്ടിടം ഉണ്ടാക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുവാനുമായി ബാംഗ്ലൂര്‍ ഫണ്‍ വേള്‍ഡുമായി സഹകരിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം കാര്‍ണിവെല്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കുന്ന കര്‍ണിവെല്‍ 18 ന് വൈകീട്ട് ആറിന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ട്രോമാകെയര്‍ ട്രാക്ക് കാര്‍ണിവെല്‍ 18 ന് തുടങ്ങും

കാര്‍ണിവെലില്‍ ബ്രസീലിലെ 51 അടി ഉയരമുള്ള ക്രിസ്തു പ്രതിമ, ഈഫല്‍ ടവര്‍, താജ് മഹല്‍, ചൈനയുടെ വന്‍മതില്‍ തുടങ്ങിയവ പുനസൃഷ്ടിക്കുന്നതോടൊപ്പം ക്ലിക്ക് ആര്‍ട്ട് മ്യൂസിയം, വിസ്മയത്തിന്റെ മാസ്മരികത തീര്‍ക്കുന്ന ട്രിക്ക് ആര്‍ട്ട് സെല്‍ഫി വിസ്മയം എന്നിവ പ്രധാന ആകര്‍ഷകങ്ങളായിരിക്കും. ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം സ്റ്റാളുകള്‍, അത്യാധുനികവും സുരക്ഷിതവുമായ അമ്യുസ്‌മെന്റ് പാര്‍ക്ക്, രുചി ഭേദങ്ങളുടെ ഫുഡ് കോര്‍ട്ട്, അക്വാ ഷോ, ഫഌര്‍ ഷോ എന്നിവയും കാര്‍ണിവലിന് നിറം പകരും.

പ്രദര്‍ശന ദിവസങ്ങളില്‍ രാത്രി ഓട്ടന്‍തുള്ളല്‍, യക്ഷഗാനം, കരോക്കെ ഗാനമേള, ഗിത്താര്‍ കച്ചേരി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മൈലാഞ്ചിയിടല്‍, ദഫ് മുട്ട്, വട്ടപ്പാട്ട്, മിമിക്രി തുടങ്ങിയവയില്‍ മല്‍സരങ്ങളും സംഘടിപ്പിക്കും. പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമായിരിക്കും. എന്നാല്‍ ജനുവരി 31 വരെ നടക്കുന്ന കാര്‍ണിവെലിന് സ്‌കൂളുകളില്‍ നിന്നും വരുന്ന കുട്ടികളുടെ സംഘങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ പ്രവേശനം നല്‍കും.

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കായി അടിയന്തിര പരിചരണം നല്‍കാന്‍ ശാസ്ത്രീയ പരിശീലനം നല്‍കി വളണ്ടിയര്‍ സേന രൂപികരിക്കുകയാണ് ട്രാക്കിന്റെ പ്രധാന ദൗത്യം. ജില്ലയില്‍ 3,000 വളണ്ടിയര്‍മാര്‍ക്ക് ട്രാക്ക് പരിശീലനം നല്‍കി. വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജും നല്‍കിയിട്ടുണ്ട്. 50 അംഗ ജനറല്‍ ബോഡിയും 12 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണ് ട്രാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അവയവദാനം, രക്തദാനം എന്നിവ പ്രോല്‍സാഹിപ്പിക്കല്‍, അപകടത്തില്‍ പെടുന്ന നിര്‍ധനര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ ബോധവല്‍ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു വരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ആര്‍ ടി ഒ ബാലകൃഷ്ണന്‍, ട്രാക്ക് പ്രസിഡന്റ് പി വി കുഞ്ഞമ്പു നായര്‍, സെക്രട്ടറി വി വേണുഗോപാലന്‍, എം കെ രാധാകൃഷ്ണന്‍, കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ അജിത്കുമാര്‍, അര്‍ജുനന്‍ തായലങ്ങാടി, ഹരി എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Police, Inauguration, N.A.Nellikunnu, District Collector, New Busstand, Mimicry, Oppana, trauma care track-carnival-to-start-on-18th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia