city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരേന്ത്യയില്‍ ദൈവത്തെ ഉറക്കുന്നതും ഉണര്‍ത്തുന്നതും ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായ്: ടി. പത്മനാഭന്‍

ഉത്തരേന്ത്യയില്‍ ദൈവത്തെ ഉറക്കുന്നതും ഉണര്‍ത്തുന്നതും ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായ്: ടി. പത്മനാഭന്‍
എ.എസ്.മുഹമ്മദ് കുഞ്ഞിയുടെ സംഗീതം തന്നെ ജീവിതം, സുനെഹരി യാദേന്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ ടി. പത്മനാഭന്‍ നിര്‍വ്വഹിക്കുന്നു.
കാസര്‍കോട്: കാശിനാഥ് ക്ഷേത്രത്തില്‍ മുസ്ലീംങ്ങളാണ് ഇപ്പോഴും ദൈവത്തെ ഉണര്‍ത്തുന്നതും ഉറക്കുന്നതുമെന്ന് മലയാളകഥയുടെ കുലപതി ടി. പത്മനാഭന്‍. ഗവ. ഗസ്സ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ എ. എസ്. മുഹമ്മദ്കുഞ്ഞിയുടെ സംഗീതം തന്നെ ജീവിതം, സുനെഹരീ യാദേം എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയില്‍ ദൈവത്തെ ഉറക്കുന്നതും ഉണര്‍ത്തുന്നതും ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായ്: ടി. പത്മനാഭന്‍ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബത്തിന് നാല് തായ് വഴികളുണ്ട്. അവരാണ് ഉത്തരേന്ത്യയിലെ പ്രാധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഇന്നും ഷെഹ്നായ് വാദനം നടത്തുന്നത്. കേരളം ഭ്രാന്താലയമാണെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം അതിലപ്പുറം പറയുമായിരുന്നു. മതഭ്രാന്തന്മാരുടെ ആലയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്. പണ്ട് ജാതികളായിരുന്നെങ്കില്‍ ഇന്ന് മതങ്ങളാണ് പരസ്പരം കടിച്ചു കീറുന്നത്. ഇതിനൊരു മാറ്റം വരണമെങ്കില്‍ ഇവരുടെയൊക്കെ ജീവിതം പഠിക്കണം. അതിന് ഈ പുസ്തകങ്ങള്‍ ഉപകരിക്കുമെന്നും മലയാളത്തില്‍ ഇത്തരം പുസ്തകങ്ങള്‍ അപൂര്‍വ്വമാണെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.


സംസ്‌കൃതി കാസര്‍കോട് സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.വി.പ്രഭാകരന്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. എസ്.എ.എം. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് പുസ്തകപരിചയം നടത്തി. ഹസന്‍ മാങ്ങാട്, നാരായണന്‍ പേരിയ, എം. ബി അനിതാഭായ്, കെ.ജി. റസാഖ്, എസ്. ഗിരിജ, ഇബ്രാഹിം ചെര്‍ക്കള, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.എല്‍ ഹമീദ് സ്വാഗതവും കുട്ടിയാനം മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords:  A.S Mohammed Kunhi, Book-release, T.Pathmanabhan, Guest-house, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia