കാസര്‍കോട് നഗരഹൃദയത്തില്‍ കളിപ്പാട്ട വില്‍പനക്കാരന്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
May 1, 2015, 15:36 IST
കാസര്‍കോട്: (www.kasargodvartha.com 01/05/2015) നഗരഹൃദയത്തില്‍ കളിപ്പാട്ട വില്‍പനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന് മകന്‍ സംശയം പ്രകടിപ്പിച്ചു. ബദിയഡുക്ക ചര്‍ലടുക്ക മുക്കുത്തി ഹൗസിലെ ഹസൈനാറിന്റെ മകന്‍ അബ്ദുര്‍ റഹ് മാനെ (52)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ പറമ്പില്‍ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്രങ്ങളിലെ ഉത്സപറമ്പുകളിലും ഉറൂസ് നടക്കുന്ന സ്ഥലങ്ങളിലും കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്ന അബ്ദുര്‍ റഹ് മാന്‍ രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണ ഉത്സവ സ്ഥലങ്ങളില്‍ കളിപ്പാട്ടങ്ങളുമായി പോയാല്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്. പരിചയക്കാരനായ ഒരാള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മകനും ചെമ്മനാട് കൊമ്പനടുക്കത്തെ പള്ളി ഖത്തീബുമായ അബ്ദുല്‍ ഖാദര്‍ എത്തിയാണ് മൃതദേഹം അബ്ദുര്‍ റഹ് മാന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
മൂക്കില്‍ നിന്നും രക്തം വാര്‍ന്നനിലയിലായിരുന്നു. ദേഹത്തും അടിയേറ്റതുപോലുള്ള പാടുകളുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും മകന്‍ അബ്ദുല്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് വീട്ടില്‍ വന്നപ്പോള്‍ അബ്ദുര്‍ റഹ്മാന്‍ തന്റെ മൊബൈല്‍ ഫോണും 3,000 രൂപയും ടൗണിലുള്ള ഒരാള്‍ പിടിച്ചുപറിച്ചതായി അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ മരണം കൊലപാതകമാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ഭാര്യ: നഫീസ. മറ്റു മക്കള്‍: റഫീഖ് (അബൂദാബി), സക്കറിയ, അല്‍താഫ്, നൗഷാദ്. മരുമക്കള്‍: മിസ്‌രിയ, റാഫിയ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അബ്ദുല്ല, ആഇശ, നഫീസ.
Also Read:
പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി
Keywords: Kasaragod, Kerala, died, Murder, Police, Investigation, Dead body, Toy seller found dead.
Advertisement: