നവീകരിച്ച കാസര്‍കോട് ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം 29ന്; ഹാളിന്റെ വാടക 10,000 രൂപ !
Aug 27, 2015, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 27/08/2015) നവീകരിച്ച കാസര്‍കോട് ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം ആസ്ത് 29ന് നടക്കും. 29ന് വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെ്ല്ലിക്കുന്നാണ് ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാദേവി മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വിഹിക്കും.
ടൗണ്‍ ഹാളിന്റെ വാടക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. നഗരത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞവാടകയ്ക്ക് ഹാള്‍ നല്‍കാനാണ് നഗരസഭ തയ്യാറാവുക. 10,000 രൂപയായി വാടക നിശ്ചയിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് സെപ്തംബര്‍ ഒന്നിന് ചേരുന്ന കൗണ്‍സില്‍യോഗം അന്തിമ തീരുമാനം കൈക്കൊള്ളും. നഗരത്തിലെ മറ്റു ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും 20,000 രൂപ മുതല്‍ 50,000 രൂപവരെ വാടക വാങ്ങിക്കുമ്പോഴാണ് എസി. ഒഴികെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയ ടൗണ്‍ ഹാളിന് 10,000 രൂപ മാത്രം വാടക നിശ്ചയിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്.
ജനങ്ങള്‍ക്ക് നഗരസഭ സമര്‍പ്പിക്കുന്ന ഈ ഹാള്‍ അതേരീതിയില്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് ഹാള്‍ വാടകയ്ക്ക് എടുക്കുന്നവരുടെ ബാധ്യതയായി കാണണമെന്നാണ് നഗരസഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, N.A.Nellikunnu, MLA, Inauguration, Town hall inauguration on 29th.
Advertisement: