വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനാറ് വിദ്യാര്‍ഥിനികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്ക്
May 21, 2017, 16:17 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.05.2017) വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 4.15 മണിയോടെ കുഞ്ചത്തൂര്‍ പഴയ ആര്‍ ടി ഒ ഓഫീസിന് സമീപമാണ് അപകടം. പാലക്കാട്ട് നിന്ന് വിനോദയാത്ര പോവുകയായിരുന്ന വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ഷൊര്‍ണൂര്‍ കോളേജിലെ വിദ്യാര്‍ഥിനികളെയും കൊണ്ട് മൈസൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ജീസസ് ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ അറുപതോളം വിദ്യാര്‍ഥിനികളാണുണ്ടായിരുന്നത്. പുലര്‍ച്ചെയുണ്ടായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതില്‍ തെന്നിയാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ പാലക്കാട് നെന്മലയിലെ സുനിലും (28) പതിനാറ് വിദ്യാര്‍ഥിനികളുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, News, Tourism, School, Students, Bus Accident, Injured, School Tour, Shornur Collage Students.