ടൂറിസ്റ്റുകള്‍ക്കായി നിര്‍മ്മിച്ച കാന്റീന്‍ നശിപ്പിച്ചതിന് കേസ്
Jul 25, 2015, 11:06 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2015) കാസര്‍കോട് ടൂറിസം വകുപ്പിന് വേണ്ടി കേരള മറൈന്‍ എഞ്ചിനീയറിംഗ് സബ്ഡിവിഷന്‍ നെല്ലിക്കുന്ന് കസബ ബീച്ചില്‍ നിര്‍മ്മിച്ച കാന്റീന്‍ നശിപ്പിച്ചു. ഇതു സംബന്ധിച്ച് മറൈന്‍ എഞ്ചിനീയറിംഗ് അസി. എഞ്ചിനീയര്‍ അജിത്ത് മോഹന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
2015 ജൂലൈ 10ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്കും 13ന് രാവിലെ 11 മണിയ്ക്കുമിടയിലുള്ള സമയത്താണ് കാന്റീനില്‍ നാശനഷ്ടം വരുത്തിയത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അസി. എഞ്ചിനീയറുടെ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, case, Police, complaint, Tourist canteen demolished: case filed.
Advertisement: