ജര്‍മന്‍ ടൂറിസ്റ്റുകളെ മഞ്ചേശ്വരത്ത് കൊള്ളയടിച്ച സംഭവത്തില്‍ ടൂറിസം മിഷനും ഇടപെട്ടു
Apr 20, 2019, 22:16 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2019) ജര്‍മന്‍ ടൂറിസ്റ്റുകളെ മഞ്ചേശ്വരത്ത് കൊള്ളയടിച്ച സംഭവത്തില്‍ ഉത്തരവാദിത്വ ടൂറിസം മിഷനും ഇടപെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാറിന്റെയും ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഇടപെടല്‍ കേരള ടൂറിസത്തിന് തന്നെ അഭിമാനമായിരുന്നു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ടൂറിസം സെക്രട്ടറി വീണ ജോര്‍ജ്ജിനെയും രൂപേഷ് കുമാര്‍ നടന്ന സംഭവം അറിയിക്കുകയും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രിയും സെക്രട്ടറിയും ജില്ലാ കലക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു.
ബേക്കല്‍ ടൂറിസം ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആര്‍ടി സംരഭകന്‍ ഷംസു ബേക്കല്‍, മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ പള്ളിക്കാല്‍ എന്നിവര്‍ കൊള്ളയ്ക്കിരയായ ടൂറിസ്റ്റുകളെ സന്ദര്‍ശിച്ച് അനുകമ്പ രേഖപ്പെടുത്തി. വിദേശികളില്‍ നിന്നും കൊള്ളയടിക്കപ്പെട്ട് പണത്തിന് പകരം ഉത്തരവാദിത്ത ടൂറിസത്തിന്റെയും ബിടിഎസ് ഗ്രൂപ്പിന്റെയും വകയായി നല്‍കിയ 8,000 രൂപ മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജര്‍മന്‍ ടൂറിസ്റ്റുകള്‍ക്ക് കൈമാറി. സമയോചിതമായ ഇടപെടല്‍ നടത്തിയ ടൂറിസം മന്ത്രി, സെക്രട്ടറി, ആര്‍ ടി മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ കോ - ഓഡിനേറ്റര്‍ ധന്യ, ബിടിഎസ് ഗ്രൂപ്പ് അംഗം ഷംസു, സുബൈര്‍ എന്നിവരെ ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അഭിനന്ദിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി ശംസുവിന്റെ കൂടെ ടൂറിസ്റ്റുകള്‍ ബേക്കലില്‍ എത്തി. അവര്‍ക്ക് വേണ്ട താമസ സൗകര്യം ബിടിഎസ് ഗ്രൂപ്പ് ബേക്കലില്‍ ഏര്‍പ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Manjeshwaram, Tourism mission Intervened in German tourists looted case