city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ടൂറിസം നയത്തില്‍ ഉത്തരമലബാറിന് പ്രഥമ പരിഗണന നല്‍കുമെന്ന് ടൂറിസം മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 15.12.2016) ഉത്തരമലബാര്‍ മേഖലയിലെ ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ ടൂറിസം നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടത്തിയ അവസരങ്ങളുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലില്ലായ്മയും മറ്റും പരിഹരിക്കാന്‍ ടൂറിസം വ്യവസായത്തിന് സാധിക്കും. സ്വകാര്യസംരംഭകര്‍ക്ക് ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണുളളത്. ടൂറിസത്തിന്റെ അനന്തസാധ്യതകളുളള ഉത്തരമലബാറിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടൂറിസത്തിനാവശ്യമായ എല്ലാ ചുറ്റുപാടുകളുമുണ്ട്. ഇതിനായി പ്രത്യേക പദ്ധതികള്‍ തന്നെ സര്‍ക്കാര്‍ തയ്യാറാക്കും. കേരളത്തിന്റെ സംസ്‌കാരവും തനിമയും അഭിരുചികളും ഉത്തരമലബാറിലാണുളളത്. വികസനത്തിനാവശ്യമായ ഭൂപ്രദേശവും ഇവിടെയുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉത്തരമലബാറിനോട് ചേര്‍ന്ന് ഉണ്ടാകും.

സര്‍ക്കാര്‍ ടൂറിസം നയത്തില്‍ ഉത്തരമലബാറിന് പ്രഥമ പരിഗണന നല്‍കുമെന്ന് ടൂറിസം മന്ത്രി


മലബാറിന്റെ കായല്‍ത്തീരങ്ങള്‍, കാവ്, തെയ്യം, കുളം, തിറ തുടങ്ങിയവ സാംസ്‌കാരിക പാരമ്പര്യം പേറുന്നവയാണ്. ഇവ സാംസ്‌കാരിക കേന്ദ്രങ്ങളും കൂടിയാണ്. വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനും മറ്റും സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ബേക്കലുമായി ബന്ധപ്പെട്ട് വലിയ പദ്ധതികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നീലേശ്വരം ബീച്ച് വികസനത്തിന് നഗരസഭ മുന്‍കൈയെടുത്ത് സര്‍ക്കാറിന് പദ്ധതികള്‍ സമര്‍പ്പിക്കണം. ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവിടത്തെ ടൂറിസം മേഖലകളെ സജ്ജീകരിക്കാന്‍ കഴിയണം. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സംസ്‌കാരത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ നിക്ഷേപങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ വേണു, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, മുന്‍ എംഎല്‍എ കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ സ്വാഗതവും പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.


Keywords:  Kerala, kasaragod, Minister, Tourism, Bekal, Malabar, Kadakampally Surendran, Bekal Resort,  Tourism-minister-on-North-Malabar-tourism-development. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia