കിയാലും ബി ആര്‍ ഡി സിയും ട്രാവല്‍- ടൂറിസം രംഗത്ത് കൈകോര്‍ക്കുന്നു; 'ടൂറിസം ഫ്രറ്റേണിറ്റി മീറ്റ്' ഫെബ്രുവരി 7 ന്
Feb 5, 2019, 20:45 IST
ബേക്കല്‍: (www.kasargodvartha.com 05.02.2019) കിയാലും ബി ആര്‍ ഡി സിയും ട്രാവല്‍ - ടൂറിസം രംഗത്ത് കൈകോര്‍ക്കുന്നു. 'ടൂറിസം ഫ്രറ്റേണിറ്റി മീറ്റ്' ഫെബ്രുവരി ഏഴിന് നടക്കും. കേരള ടൂറിസം പ്രതിനിധികള്‍ക്കൊപ്പം വയനാട്, കൂര്‍ഗ്, മൈസൂര്‍ മുതലായ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും. പുതിയ സര്‍ക്യൂട്ടുകള്‍ക്കും പദ്ധതികള്‍ക്കുമുള്ള സാധ്യതകള്‍ വിലയിരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രാവര്‍ത്തികമായതോടെ ഉത്തര മലബാര്‍ ടൂറിസം മേഖലയില്‍ പുതിയ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്. ടൂറിസം മേഖലയുടെ വികസനത്തിലൂടെ വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വികസനം ഊര്‍ജ്ജിതപ്പെടുത്താനും സാധിക്കുകയും ചെയ്യും. ഈ സാഹചര്യം ഫലവത്തായി ഉപയോഗപ്പെടുത്തി മേഖലയിലെ ടൂറിസം വികസനം ത്വരിതപ്പെടുത്താനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (കിയാല്‍)ഉം ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി)യും കൈകോര്‍ക്കുന്നത്. ഇതുവഴി പരസ്പര പൂരകമായ തലങ്ങളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രാരംഭമായാണ് ഫെബ്രുവരി ഏഴിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ച് 'ടൂറിസം ഫ്രറ്റേര്‍ണിറ്റി മീറ്റ്' നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടെയുള്ള ഉത്തര മലബാര്‍, വയനാട്, കുര്‍ഗ്, മൈസൂര്‍ മുതലായ ടൂറിസം കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യുക, ദിശാ നിര്‍ണയം, മുന്‍ഗണനാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കണ്ടെത്തുക മുതലായവയാണ് മീറ്റിന്റെ ലക്ഷ്യം. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ടൂറിസം വ്യവസായ രംഗത്ത് നിലവിലുള്ളവരും പുതുതായി ഈ രംഗത്ത് വിവിധ സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നവരും വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കിയാല്‍ എം.ഡി. വി തുളസിദാസ്, സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മീറ്റില്‍ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും, പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസം മേഖലയിലെ സംരംഭകത്വ വികസനവും 'സ്‌മൈല്‍' പദ്ധതിയും, ഉത്തര മലബാറിലെ വിശിഷ്ട ഉല്‍പ്പന്നങ്ങളും സാംസ്‌കാരിക ടൂറിസവും, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍, റിവര്‍ ക്രൂയിസ് പദ്ധതി എന്നിങ്ങനെ വിവിധ സെഷനുകളില്‍ പാനല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. കേരള ടൂറിസം മാര്‍ട്ട് (കെ.ടി.എം), അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ (അറ്റോയി), കേരള ആയുര്‍വേദ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേര്‍സ്, ട്രാവല്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് കേരള, അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേര്‍സ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, വയനാട്, കുര്‍ഗ്, മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കൂര്‍ഗ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് അസോസിയേഷന്‍, കൂര്‍ഗ് ട്രാവല്‍ അസോസിയേഷന്‍ മുതലായ സംഘടനകളുടെ പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുക്കും. മീറ്റ് രാവിലെ 9.30ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tourism Fraternity Meet On Feb 07th, Bekal, Tourism, Kasaragod, News, Kannur International Airport, BRDC.