city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവില്‍ നടപടി! വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി

കാസര്‍കോട്:  (www.kasargodvartha.com 04.03.2020)ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലംചെയ്ത് തുടങ്ങി.
ഒടുവില്‍ നടപടി! വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി
ഓഫീസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ  നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആദ്യഘട്ടത്തില്‍ മണല്‍ കടത്തുകേസുകളിലും മറ്റും പിടികൂടി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളുടെയും പോലീസ് സ്റ്റേഷന്‍ പരിസരത്തും ചട്ടഞ്ചാല്‍ ഡംപിങ് യാര്‍ഡുകളിലും സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലം ചെയ്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ്  മണല്‍ കടത്ത് കേസുകളിലും മറ്റും പിടിക്കൂടിയ  55 വാഹനങ്ങള്‍ ലേലം ചെയ്തു. അവശേഷിക്കുന്ന 229 വാഹനങ്ങള്‍ കൂടി മാര്‍ച്ച് 22 നകം ലേലം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റ് വഴി ഇ-ലേലത്തില്‍ പങ്കെടുക്കാം.വെബ്സൈറ്റില്‍ ലേല തീയ്യതി അടക്കമുള്ള വിശദവിവരങ്ങള്‍ ഉണ്ട്.ലേലം കരസ്ഥമാക്കുന്നവര്‍ക്ക്,കളക്ടറേറ്റില്‍ നിന്നും വാഹനം കൈപറ്റാം.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ട്രാഫിക് യൂണിറ്റ് കാസര്‍കോട്, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിയമ ലംഘനങ്ങളുടെ പേരില്‍ പോലീസ് പിടികൂടിയ 369 വാഹനങ്ങള്‍ കൂടി ഏപ്രിലില്‍ ലേലം ചെയ്യും. ഈ വാഹനങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം  മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി അവകാശവാദം രേഖാമൂലം ഉന്നയിക്കണം.ഈ 369 വാഹനങ്ങളുടെ ലേലവും www.mstcecommerce.com എന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റ് വഴിയായിരിക്കും.
ഒടുവില്‍ നടപടി! വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി
അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട്  എക്സ്സൈസ് പിടികൂടിയ 45 വാഹനങ്ങളും ലേലം ചെയ്തു.മാര്‍ച്ച് അവസാനത്തിനുള്ളില്‍ അബ്കാരി കേസുകളില്‍ പിടികൂടിയ 20 വാഹനങ്ങള്‍ കൂടി എക്സ്സൈസ് വകുപ്പ് ലേലം ചെയ്യും. പിടികൂടിയ വാഹനങ്ങള്‍ നിയമാനുസൃത പിഴ നല്‍കി വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കി ഉടമസ്ഥര്‍ക്ക് തിരിച്ച് എടുക്കാമെങ്കിലും പലരും ഇങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടാണ് വാഹനങ്ങള്‍ പലയിടങ്ങളിലും കൂട്ടിയിടേണ്ടി വരുന്നത്. തൊണ്ടിമുതല്‍ അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫീസ് പരിസരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, News, Office, Vehicles, District Collector, Police, chattanchal, case, Excise, Fine, Took Action; Ready to clear vehicles

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia