city-gold-ad-for-blogger

കടലിലെ അത്യാഹിതങ്ങള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ സേവനം

കാസര്‍കോട്: തീരപ്രദേശങ്ങളിലെ കടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തിര വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായം തേടുന്നതിനും കാസര്‍കോട് തീരദേശ പോലീസ് സ്റ്റേഷനില്‍ ടോള്‍ഫ്രീ ഫോണ്‍ സേവനം ആരംഭിച്ചു. ടോള്‍ഫ്രീ നമ്പര്‍ 1093. കടല്‍ ദുരന്തങ്ങള്‍, സംശയാസ്പദ സംഭവങ്ങള്‍, ട്രോളിംഗ് നിരോധനം, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ടോള്‍ഫ്രീ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ട്രോളിംഗ് നിരോധനം പിന്‍വലിച്ചാലും കാലവര്‍ഷം പിന്നിടുന്നതുവരെ ജില്ലയ്ക്ക് ലഭിച്ച ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല കടലോര ജാഗ്രതാ സമിതിയില്‍ ആവശ്യമുയര്‍ന്നു. കടലോരങ്ങളില്‍ രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടും.

തീരപ്രദേശത്ത് അനധികൃതമായി നടക്കുന്ന മദ്യവില്പന തടയാന്‍ എക്‌സൈസ് വകുപ്പിന്റെ സേവനം ലഭ്യമാക്കാന്‍ ജില്ലാസമിതി യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വേഗത്തിലാക്കാന്‍ സമിതിയോഗം ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷനായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായ്ക്, സമിതിയംഗം കാറ്റാടി കുമാരന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Toll free facility, Coastal police station, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia