city-gold-ad-for-blogger

മിനിലോറിയിടിച്ച് ടോള്‍ ബൂത്ത് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2016) പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ ജീവനക്കാരന്‍ മിനിലോറിയിടിച്ചു മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മീത്തലെ പുതിയവീട്ടില്‍ രാമകൃഷ്ണന്‍ നായരാ(58)ണ് മരിച്ചത്. പുലര്‍ച്ചെ 5.45 മണിയോടെ സൈക്കിളില്‍ ജോലിക്കായി പോകവെ പിന്നാലെവന്ന മിനി ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടം വരുത്തിയ വാഹനം നിര്‍ത്താതെപോയെങ്കിലും നീലേശ്വരം പോലീസ് പിടികൂടി. ഭാര്യ ജാനകി. മക്കള്‍ ഉണ്ണികൃഷ്ണന്‍, ഹരികൃഷ്ണന്‍. സഹോദരങ്ങള്‍: ശിവരാമന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, രാഘവന്‍ നായര്‍.(ഗുജറാത്ത്).

മിനിലോറിയിടിച്ച് ടോള്‍ ബൂത്ത് ജീവനക്കാരന്‍ മരിച്ചു

Keywords : Kanhangad, Lorry, Accident, Death, Bridge, Hospital, Police, Nileshwaram, Ramakrishnan Nair, Toll Booth, Toll booth employee dies in accident. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia