city-gold-ad-for-blogger

ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം റോഡിലേക്കൊഴുകുന്നു; പരാതി കണ്ടിട്ടും അനക്കമില്ലാതെ അധികൃതര്‍

പൂച്ചക്കാട്: (www.kasargodvartha.com 24.10.2016) ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നതും ജനം തിങ്ങിപ്പാര്‍ക്കുന്നതുമായ പുച്ചക്കാട്ടെ ചെറിയ പള്ളി പരിസരങ്ങളില്‍ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. പരാതി ഉയര്‍ന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോ പഞ്ചായത്തോ ഈ ഭാഗത്ത് തിരിഞ്ഞു നോക്കാത്തതിനാല്‍ ജനം ആശങ്കയിലാണ്.

ജനം സ്വയം സംഘടിച്ച് പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതത്വം കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഏതാനും പേര്‍ക്ക് മാത്രം താമസ സൗകര്യമുള്ള പഴകിയ കെട്ടിടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിക്കുന്നതു മുലം സേഫ്റ്റി ടാങ്ക് നിറഞ്ഞു കവിഞ്ഞതു മുലമാണ് കക്കൂസ് മാലിന്യം ഒലിച്ച് റോഡരികില്‍ തളം കെട്ടി നില്‍ക്കാന്‍ ഇടവന്നത്. ഇതേ കെട്ടിടത്തില്‍ തന്നെ ഹോട്ടലും പ്രവര്‍ത്തിക്കുന്നു.

ദുര്‍ഗന്ധം മുലം വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മലിന ജലം ഒഴുക്കിക്കളയാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ കെട്ടിടത്തിന്റെ വരാന്തയില്‍ തന്നെ സേഫ്റ്റി ടാങ്ക് നിര്‍മ്മിക്കുവാന്‍ ഉടമ തയ്യാറെടുക്കുന്നത് യാതൊരു വിധ അനുമതയും ഇല്ലാതെയാണെന്ന് ആക്ഷേപമുണ്ട്. ഇത്തരം നീക്കത്തിനു പഞ്ചായത്തിന്റെയും ഭരണകക്ഷിയുടെയും മൗനാനുവാദം ഉണ്ടെന്നാണ് സംസാരം.

മാവുങ്കാലിലെ സോളാര്‍ യൂണിറ്റില്‍ അന്യ സംസ്ഥാന തൊഴില്‍ മേഖലയിലെ അസൗകര്യം കണക്കിലെടുത്ത് അധികൃതര്‍ ഇടപെട്ടതു പോലെ ഇവിടെയും നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.

ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം റോഡിലേക്കൊഴുകുന്നു; പരാതി കണ്ടിട്ടും അനക്കമില്ലാതെ അധികൃതര്‍

Keywords:  kasaragod, Kerala, Public-toilet, Road, poochakadu, waste, Mavubagal, Smell, KSTP road.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia