പുകയില മുക്ത ജില്ല: സെമിനാര്‍ നടത്തി
Jul 10, 2012, 15:41 IST
കാസര്‍കോട്: പുകയില മുക്ത ജില്ല എന്ന ലക്ഷ്യവുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുകയില വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ്, കോട്ടയത്തെ വളണ്ടറി ഹെല്‍ത്ത് സര്‍വ്വീസ്, ഹെല്‍ത്ത്‌ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
യുവാക്കള്‍ പുകയില, മദ്യം, മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ നിന്ന് മുക്തമായി കേരളത്തിന്റേതായ മതേതരത്വം, സമാധാനം തുടങ്ങിയ ആദര്‍ശങ്ങളിലൂന്നിയ സൈ്വരജീവിത ശൈലി അനുവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഡെപ്യൂട്ടി ഡി എം ഒ എം.സി.വിമല്‍രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രഹ്മണ്യന്‍, ഓംകോളജി വിഭാഗത്തിലെ ഡോ.എ.വി.നീതു,കേരളാ വളണ്ടറി ഹെല്‍ത്ത് സര്‍വ്വീസിലെ സജു ഇട്ടി എന്നിവര്‍ ക്ലസെടുത്തു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും രാകേഷ് ആര്‍ നായര്‍ നന്ദിയും പറഞ്ഞു. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജില്ലയില്‍ വ്യാപകമായ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സെമിനാര്‍ തീരുമാനിച്ചു.
Keywords: Tobaco free Kasaragod, Seminar, Collectorate