ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭാ പ്രതിനിധിയെ തെരഞ്ഞെടുത്തു
Sep 27, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭാംഗങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് നടന്ന വോട്ടെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ടി കെ സുമയ്യ വിജയിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിലാണ് വോട്ടെടുപ്പ് നടത്തിയത്.
കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ ടി കെ സുമയ്യ, ഗംഗാ രാധാകൃഷ്ണന്‍, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ കെ സവിത എന്നിവരാണ് മത്സരിച്ചത്. വോട്ടവകാശമുളള 113 അംഗങ്ങളില്‍ ഹാജരായ 112 പേര്‍ വോട്ട് രേഖപ്പെടുത്തി. ടി കെ സുമയ്യയ്ക്ക് 49 ഉം ഗംഗാ രാധാകൃഷ്ണന് 44 ഉം കെ സവിത 19 വോട്ടുമാണ് ലഭിച്ചത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ ദേവയാനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kasargod, District, Municipality, Council, Kanhangad, Collector, Secretariat, Vote, Competition.