ടി.കെ. മന്‍സൂര്‍ ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മേനേജിംഗ് ഡയറക്ടര്‍
Sep 9, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2016) കേരളാ സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിലെ പെതുമേഖലാ സ്ഥാപനമായ ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി.ആര്‍.ഡി.സി) മേനേജിംഗ് ഡയറക്ടറായി ടി.കെ. മന്‍സൂര്‍ ചാര്‍ജ്ജെടുത്തു. അക്ഷയ (ഐ.ടി. വകുപ്പ്), കെല്‍ട്രോണ്‍ കോംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ് (വ്യവസായം), കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കെ.ടി.ഐ.എല്‍ (ടൂറിസം വകുപ്പ്), കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പത്ത് വര്‍ഷമായി മാനേജിംഗ് ഡയറക്ടര്‍ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗില്‍ ബിരുദവും മാനേജ്‌മെന്റില്‍ ഉന്നത ബിരുദവും നേടിയിട്ടുണ്ട്. പയ്യന്നൂര്‍ കവ്വായി സ്വദേശിയാണ്.
എഞ്ചിനീയറിംഗില്‍ ബിരുദവും മാനേജ്‌മെന്റില്‍ ഉന്നത ബിരുദവും നേടിയിട്ടുണ്ട്. പയ്യന്നൂര്‍ കവ്വായി സ്വദേശിയാണ്.