Protest | കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത തകർന്ന് യാത്രാദുരിതം; റോഡ് ഉപരോധിച്ച് യൂത്ത് ലീഗ്
* അധികാരികളുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധം
ചെമനാട്: (KasargodVartha) കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ റോഡ് തകർന്ന് അപകടകരമായ അവസ്ഥ യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു.
ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം എറിയിട്ടുണ്ട്. റോഡിലെ വലിയ കുഴികൾ ബൈക്ക് യാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രികർക്കും വലിയ അപകട ഭീഷണിയാണ്. നിരവധി അപകടങ്ങൾ ഈ റോഡിലുണ്ടായിട്ടുണ്ട്.
പ്രശ്‌നം പരിഹരിക്കുന്നതിനായി സ്ഥലം എംഎൽഎയും ബന്ധപ്പെട്ട അധികാരികളും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് റോഡ് ഉപരോധം സംഘടിപ്പിച്ചത്.
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ഡി കബീർ തെക്കിൽ ഉപരോധം ഉദ്ഘാടനം ചെയ്തു. അബൂബക്കർ കടക്കോട് അദ്ധ്യക്ഷത വഹിച്ചു. നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു.
മുഹമ്മദ്കുഞ്ഞി പെരുമ്പള, അൻവർ കോളിയടുക്കം, മുസ്തഫ വെമ്മനാട്, സി. എച്ച്. മുഹമ്മദ്, മുഹമ്മദ് കോളിയടുക്കം, അഫ്സൽ സീസ്ളു, സി. എൽ. റഷീദ് ഹാജി, റഊഫ് ബാവിക്കര, ഹസൈനാർ, ടി. ഹനീഫ്, ടി. ആർ. കെ., ബ്ലോക്ക് മെമ്പർ ബദറുൽ മുനീർ, പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ കലാം, സഹദുള്ള, അഹമദ് കല്ലട്ര, അബു മാഹിനാബാദ് സാദിഖ് ആലംപാടി, റാഫി പള്ളിപ്പുറം, ടി. എ. മൊയ്തീൻ കുഞ്ഞി കീഴൂർ, ശരീഫ് സലാല, ജബ്ബാർ കോളിയടുക്കം, നൗഷാദ് സുൽതാൻ, മനാഫ് ചാത്തങ്കൈ, ആസിഫ് മേൽപറമ്പ്, ഫൈസൽ ചെമ്മനാട് തുടങ്ങിയവർ സംബന്ധിച്ചു. ഉബൈദ് നാലപ്പാട് നന്ദി പറഞ്ഞു.
#ChemanadRoadProtest, #Kerala, #RoadSafety, #MuslimYouthLeague, #Protest, #Infrastructure