Celebration | സ്വാതന്ത്യ ദിനം: സഅദിയ്യ വിദ്യാർത്ഥികളുടെ മാഗസിൻ പ്രകാശനം ചെയ്തു
ദേളി: (KasargodVartha) ജാമിഅ സഅദിയ്യ അറബിയ്യയിൽ നടന്ന സ്വാതന്ത്യ ദിനാഘോഷം വിദ്യാർത്ഥികളുടെ സർഗാത്മകതക്ക് ഒരു വേദിയായി മാറി. ഈ വേദിയിൽ വച്ച് സഅദിയ്യ ദഅവ കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വാതന്ത്യ ദിന പ്രതിപാദ്യമായ മാഗസിൻ പ്രകാശനം ചെയ്തു. സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ, അഹ്‌മദലി ബെണ്ടിച്ചാലിന് മാഗസിൻ നൽകി പ്രകാശനം ചെയ്തത് ചടങ്ങിന് മാറ്റുകൂട്ടി.
സ്വാതന്ത്യ സമര സേനാനികളെ സ്മരിച്ചുകൊണ്ട് നടന്ന പരിപാടിയിൽ വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
സ്വാതന്ത്യ ദിനത്തെ ആഘോഷിക്കുന്നതിനൊപ്പം, രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിജ്ഞയാണ് എടുത്തത്. വിദ്യാർത്ഥികളുടെ മാഗസിൻ പ്രകാശനം, പുതിയ തലമുറയിലെ ചിന്തകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായി.
സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഷരീഫ് സഅദി മാവിലാടം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് സ്വലാഹുദ്ദീൻ അയ്യൂബി സ്വാതന്ത്യ ദിന സന്ദേശ പ്രഭാഷണം നടത്തി.
കരീം സഅദി ഏണിയാടി, ശറഫുദ്ദീൻ സഅദി, ഹാഫിള് അഹ്‌മദ് സഅദി, അനസ് സഅദി കിന്യ, താജുദ്ദീന്‍ ഉദുമ, ഹുസൈൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഉനൈസ് സഅദി ദേളംപാടി സ്വാഗതവും ഉബൈദുല്ല അൻവർ നന്ദിയും പറഞ്ഞു.