അനധികൃത പൂഴി കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു, ടിപ്പറിന്റെ കാറ്റഴിച്ചു വിട്ടു
Dec 9, 2014, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2014) കസബ കടപ്പുറത്ത് അനധികൃതമായി വാരിക്കൂട്ടിയ മണല്‍ കസ്റ്റഡിയിലെടുക്കാനെത്തിയ റവന്യു അധികൃതരെ ഒരു സംഘം തടഞ്ഞു. മണല്‍ കൊണ്ടു പോകാനായി എത്തിച്ച ടിപ്പര്‍ ലോറിയുടെ കാറ്റഴിച്ചു വിട്ടു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ചന്ദ്രഗിരിപ്പുഴയിലെ അനധികൃത കടവില്‍ നിന്നു വാരിയ മണല്‍ കടപ്പുറത്ത് കൂട്ടിയിട്ട വിവരം ലഭിച്ചു റവന്യു അധികൃതര്‍ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് മണല്‍ ലോബിയുടെ ആളുകളെന്നു കരുതുന്ന ഒരു സംഘം തടഞ്ഞത്.
വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിയെടുത്തു പോലീസും സ്ഥലത്തെത്തി. 20 ലോഡോളം പൂഴിയാണ് പിടികൂടിയത്. കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്തു കൂട്ടിയിട്ട പൂഴി രാത്രിയില്‍ കടത്താനായിരുന്നു പദ്ധതി.
കാസര്‍കോട് തഹസില്‍ദാരുടെ ചുമതല വഹിക്കുന്ന എന്‍. പ്രഭാകരന്‍, വില്ലേജ് ഓഫീസര്‍ പ്രകാശ്, എ.എസ്.ഐ. ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പൂഴി കസ്റ്റഡിയിലെടുത്തത്. മണല്‍ നിര്‍മിതി കേന്ദ്രയ്ക്കു കൈമാറുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എം.ഡി.എം.കെ എന്‍.ഡി.എ മുന്നണി വിട്ടു
Keywords: Kasaragod, Kerala, Tipper lorry, custody, Information, Revenue, Village Officer, Tipper lorry tire deflated.
Advertisement: