city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 31.07.2014) കേരള സ്‌റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെക്കന്‍ മേഖല കേന്ദ്രീകരിച്ച് 10 ജില്ലകളില്‍ കഴിഞ്ഞ 20-ാം തിയ്യതി മുതല്‍ നടത്തി വരുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജൂലൈ
മുതല്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും മരം മുറിയും ലോഡ് കയറ്റും നിര്‍ത്തിവെച്ചുകൊണ്ട് അനിശ്ചിത കാല സമരം നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റബ്ബര്‍ തടി അടക്കമുള്ള പ്ലൈവുഡ് മരങ്ങളുടെ വില്‍പന നികുതി എടുത്ത് കളയുക, പ്ലൈവുഡ് ഓണേഴ്‌സ് അസോസിയേഷന്റെ മരക്കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും എതിരായ ചൂഷണം അവസാനിപ്പിക്കുക, അധിക ലോഡിന്റെ പേരിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ അന്യായമായ പിഴ ഈടാക്കല്‍ അവസാനിപ്പിക്കുക. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ പട്ടയ ഭൂമികളിലെ മരം മുറിക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ എടുത്ത് കളയുക, റബ്ബര്‍ തടി അടക്കമുള്ള പ്ലൈവുഡ് മരങ്ങള്‍ക്ക് തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കൃഷിക്കാരും തൊഴിലാളികളും ലോറി ഉടമകളും സമരവുമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബേബി കൊല്ലക്കൊമ്പില്‍, പോള്‍ ജോസഫ്, മാധവന്‍ കളക്കര, സൈമണ്‍ കൊച്ചുമറ്റം, ഷിബു പാലക്കുന്ന്, പി.ടി.ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി സമരത്തിലേക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords :  kasaragod, Kerala, Lorry, Press meet, Palakunnu, farmer, employ, Timber merchants, Plywood,  Timber Merchants Association goes protest.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia