city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലക്ടറേറ്റില്‍ നിന്ന് ആറുപെട്ടി ടൈല്‍സ് കടത്തിയ സംഭവം വിവാദത്തില്‍

കാസര്‍കോട്: (www.kasargodvartha.com 22.11.2017) കാസര്‍കോട് കലക്ടറേറ്റില്‍ നിന്ന് ആറുപെട്ടി ടൈല്‍സ് മോഷണം പോയതിനെ ചൊല്ലി വിവാദം ഉടലെടുത്തു. നവംബര്‍ 11നാണ് ദുരന്തനിവാരണവിഭാഗത്തിന് നിര്‍മിക്കുന്ന പുതിയ ഓഫീസില്‍ പതിക്കുന്നതിന് വാങ്ങിയ ടൈല്‍സ് കവര്‍ച്ച ചെയ്യപ്പെട്ടത്. ആറുവീതം ടൈലുകള്‍ അടങ്ങിയ ആറുപെട്ടികളും വേറെ നാല് ടൈല്‍സുമാണ് കാറിലെത്തിയ ആള്‍ കടത്തിക്കൊണ്ടുപോയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിന് സമീപത്താണ് ദുരന്തനിവാരണവിഭാഗത്തിന് പുതിയ ഓഫീസ് നിര്‍മിക്കുന്നത്.

ജില്ലാകലക്ടറുടെയും എ ഡി എമ്മിന്റെയും ഓഫീസിന് തൊട്ടുതാഴെയാണിത്. പണി പൂര്‍ത്തിയായതിനുശേഷം ബാക്കിവരുന്ന ടൈല്‍സാണ് കടത്തിയത്. തിരികെ കൊടുത്ത് ബില്‍ ശരിയാക്കാന്‍ മാറ്റിവെച്ച ടൈല്‍സ് കാണാതായ സംഭവത്തിന് പിന്നില്‍ വലിയൊരു ഒത്തുകളി നടന്നിട്ടുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടിരിക്കുന്നത്. കാണാതായ ടൈല്‍സുകള്‍ക്ക് 3300 രൂപ വിലവരും. കലക്ടറേറ്റ് കൊണ്‍ഫറന്‍സ് ഹാളിന് പടിഞ്ഞാറുഭാഗത്ത് പ്രധാന കെട്ടിടത്തിലെ ഏണിപ്പടികള്‍ക്കരികില്‍ ചുമരിനോട് ചേര്‍ത്ത് അട്ടിവെച്ച ടൈല്‍സാണ് മോഷ്ടിക്കപ്പെട്ടത്.

കലക്ടറേറ്റില്‍ നിന്ന് ആറുപെട്ടി ടൈല്‍സ് കടത്തിയ സംഭവം വിവാദത്തില്‍


കലക്ടറേറ്റിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡിലൂടെ നീലനിറത്തിലുള്ള കാറില്‍ എത്തിയ ആള്‍ ടൈല്‍സെടുക്കുന്നത് പുതിയ ഓഫീസില്‍ പെയിന്റിംഗ് ജോലിയിലേര്‍പ്പെടുകയായിരുന്നവര്‍ കാണുകയും എന്തിനാണ് ടൈല്‍സെടുക്കുന്നതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പ്രശ്‌നമൊന്നുമില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. നവംബര്‍ 11 രണ്ടാം ശനിയാഴ്ചയായിരുന്നതിനാല്‍ കലക്ടറേറ്റിന് അവധിയായിരുന്നു. ഈ അവസരം മുതലെടുത്താണ് ടൈല്‍സ് കടത്തിയത്.

കലക്ടറേറ്റിലെ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ പി ആര്‍ സുന്ദരേശന്‍ ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പരാതി നല്‍കുന്നത് ശരിയല്ലാത്തതിനാലാണ് കലക്ടര്‍ക്ക് പരാതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ കലക്ടറുടെ നടപടിക്കായി കാത്തിരിക്കുകയാണെന്നും എഞ്ചിനീയര്‍ വ്യക്തമാക്കി. രാപ്പകല്‍ സുരക്ഷയുള്ള കലക്ടറേറ്റില്‍ നിന്നും യാതൊരു തടസവുമില്ലാതെ ടൈല്‍സുകള്‍ കടത്തിയത് തന്നെ അമ്പരപ്പിച്ചുവെന്നാണ് എഞ്ചിനീയര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Robbery, Collectorate, District Collector, Complaint, Tiles, Tiles robbed from Collectorate building.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia